quarry quarry[] തിരുവനന്തപുരം: തിരുവനന്തപുരം മുക്കുന്നി മലയിലെ 15 ക്വാറികള്‍ അനധികൃതമാണെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചു. ക്വാറി ഉടമസ്ഥന്‍ 28.5 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നും  വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.

കണ്ണന്താനം ക്വാറിയുടെ ഉടമ തോമസാണ് ഭൂമി കയ്യേറ്റത്തിന് പിന്നിലെന്ന് വിജിലന്‍സ് അറിയിച്ചു. അനധികൃത ഖനനം കണ്ടെത്താന്‍ കഴിഞ്ഞ ദിവസം 22 ക്രഷര്‍ യൂണിറ്റുകളിലായി് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

പാരിസ്ഥിതിക അനുമതിയില്ലാത്ത ക്വാറികള്‍ക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലും സര്‍ക്കാരും രംഗത്ത് വന്നതോടെയാണ് ക്വാറികളില്‍   പരിശോധന നടത്തുന്നത്. വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് വിജിലന്‍സ് സംഘം റെയ്ഡ് നടത്തുന്നത്.