കൊല്ലം: മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയെ തട്ടികൊണ്ടു പോയി. കൊല്ലം ഓച്ചിറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇതര സംസ്ഥാക്കാരിയാണ് പെണ്‍കുട്ടി.

തട്ടികൊണ്ടു പോകലിന് പിന്നില്‍ ഓച്ചിറ സ്വദേശി റോഷനും സംഘവുമെന്ന് പോലിസ് പറയുന്നു. രാജസ്ഥാന്‍ സ്വദേശികളാണ് മാതാപിതാക്കള്‍. ഇവിടെ വഴിയോരക്കച്ചവടം നടത്തിവരികയാണ്. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി മകളെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നെന്ന് പോലിസ് പറയുന്നു. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. അവിടെ കയറിയാണ് മകളെ തട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.

ALSO READ: പ്രീതാ ഷാജി കിടപ്പുരോഗികളെ 100 മണിക്കൂര്‍ പരിചരിക്കണം; ഉത്തരവ് ലംഘിച്ചതിന് ശിക്ഷ വിധിച്ച് ഹൈക്കോടതി

സംഭവം നടന്നയുടനെ പൊലീസില്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും സംഘത്തെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല.

പോലീസ് സ്റ്റേഷനു മുന്നില്‍ നാട്ടുകാരുടെയും മറ്റും പ്രതിഷേധം തുടരുകയാണ്. ഇതുവരെയയും പെണ്‍കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലിസ് പറയുന്നു.

മുന്‍പും ചിലര്‍ തങ്ങളെയും മകളെയും ശല്യപ്പെടുത്തുന്നുണ്ടെന്ന് കാണിച്ച് ഇവര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. മര്‍ദ്ദനമേറ്റ് മാതാപിതാക്കളെ കരുനാഗപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.