എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ രണ്ടുരണ്ടരക്കോടി സന്യാസിമാര്‍ക്ക് സ്മാരകം പണിയാന്‍ പോലും ഭൂമിയില്ല: മുസ്‌ലീങ്ങള്‍ ശവദാഹം നടത്തിയാല്‍ മതിയെന്ന് സാക്ഷി മഹാരാജ്
എഡിറ്റര്‍
Tuesday 28th February 2017 1:27pm

 

ലക്‌നൗ: മുസ്‌ലീങ്ങള്‍ മൃതശരീരം ദഹിപ്പിക്കണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്മശാനങ്ങള്‍ക്ക് ആവശ്യമായ ഭൂമിയില്ലെന്നും അതിനാല്‍ മുസ്‌ലീങ്ങളും മൃതദേഹം ദഹിപ്പിക്കണമെന്നാണ് സാക്ഷി മഹാരാജിന്റെ ആവശ്യം.

‘ഖബര്‍സ്ഥാനിലായാലും അല്ലെങ്കില്‍ ശ്മശാനത്തിലായാലും ആരെയും കുഴിച്ചുമൂടേണ്ടതില്ല. ഇന്ത്യയില്‍ മരണത്തിനുശേഷം സ്മാരകം പണിയേണ്ട രണ്ട് രണ്ടരക്കോടി സന്യാസിമാരുണ്ട്. അതിന് ഭൂമിവേണം. ഇവിടെ 20കോടി മുസ്‌ലീങ്ങളുണ്ട്. ഇവര്‍ക്കെല്ലാം ശവക്കുഴികള്‍ വേണം. എവിടെയാണ് ഹിന്ദുസ്ഥാനില്‍ ഇത്രയും ഭൂമി?’ സാക്ഷി മഹാരാജ് ചോദിക്കുന്നു.


Must Read: കോട്ട് നന്നായിരിക്കുന്നു ; ഏത് മണ്ഡലത്തിലെ എം.പിയാണ്; സുരേഷ് ഗോപിയോട് എലിസബത്ത് രാജ്ഞിയുടെ ചോദ്യം


മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധനാണ് സാക്ഷി മഹാരാജ്. ഇന്ത്യയിലെ ജനസംഖ്യ വര്‍ധിക്കാന്‍ കാരണം മുസ്‌ലീങ്ങളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ ഖബര്‍സ്ഥാനുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ‘ഒരു ഗ്രാമത്തില്‍ നിങ്ങള്‍ ഖബര്‍സ്ഥാന്‍ നിര്‍മ്മിക്കുകയാണെങ്കില്‍ അവിടെ ഒരു ശ്മശാനവും സൃഷ്ടിക്കപ്പെടും. റംസാനിന് തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദിപാവലിക്കും അതു ലഭിക്കും. ഇവിടെ യാതൊരു വിവേചനവുമില്ല.’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നാരോപിച്ച് മോദിക്കെതിരെ പ്രതിപക്ഷം രംഗത്തുവരികയും ചെയ്തിരുന്നു.

Advertisement