ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സിംബാബ്‌വേ. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 85 റണ്‍സിനുമാണ് സിംബാബ്‌വേ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 140 റണ്‍സിന് ബംഗ്ലാദേശിനെ തകര്‍ക്കുകയായിരുന്നു സിംബാബ്‌വേ.
മറുപടി ഇന്നിങ്‌സിനെത്തിയ സിംബാബ്‌വേ 410 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 185 റണ്‍സിന് പുറത്തായ ബംഗ്ലാദേശ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
മത്സരത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സിംബാബ്‌വേ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ സിംബാബ്‌വേ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്.
Zimbabwe victory over Bangladesh in the one-off Test match summary.
ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് വേണ്ടി മൊനീമുള്‍ ഹഖാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 60 റണ്‍സായിരുന്നു താരം നേടിയത്. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. സിബാബ്‌വേയ്ക്ക് വേണ്ടി ന്യൂമാന്‍ നിയാംഹ്യൂരി നാല് വിക്കറ്റ് നേടി തിളങ്ങി.
സിംബാബ്‌വേയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് 140 റണ്‍സ് നേടിയ ഇന്നസന്റ് കിയാണ്. ക്രൈഗ് എര്‍വിന്‍ 60 റണ്‍സും ബ്രയാന്‍ ബെന്നറ്റ് 59 റണ്‍സും നേടി മികവ് പുലര്‍ത്തി. പുറത്താകാതെ 77 റണ്‍സ് നേടിയ വെസ്‌ലി മധേവേരയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് വേണ്ടി ഒരു താരത്തിന് പോലും അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചില്ല. കടുവകള്‍ക്ക് വേണ്ടി 34 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹ്‌മാനാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 30 റണ്‍സ് നേടിയിരുന്നു.
അതേസമയം ബ്ലസ്സിങ് മുസാരബാനി നാല് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് സിംബാബ്‌വേക്ക് വേണ്ടി നേടിയത്. റിച്ചാര്‍ഡ് എന്‍ഗരാവ മൂന്ന് വിക്കറ്റും നേടി.
Content Highlight: Zimbabwe Create History In Test Cricket