മലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ദുല്‍ഖര്‍ സല്മാന് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിന്റെതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്.
ഇപ്പോഴിതാ കൊത്തയിലെ ഒരു ഫോട്ടോ ട്വീറ്റായി പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ നിര്‍മാണ പങ്കാളിയായ സീ സ്റ്റുഡിയോസ്. ‘ലോഡിങ്’ എന്ന അടിക്കുറിപ്പോടെയാണ് സീ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
നിമിഷ നേരം കൊണ്ട് ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ചിത്രത്തിലെ ഗാന രംഗം എന്ന് തോന്നിപ്പിക്കുന്ന ഒരു ഫോട്ടോയാണ് സീ പങ്കുവച്ചിരിക്കുന്നത്.
കൊത്തയിലെ ഗാനം റിലീസ് ചെയ്യാന്‍ പോവുകയാണോ എന്നും ആരാധകര്‍ പോസ്റ്റിന് മറുപടിയായി ചോദിക്കുന്നുണ്ട്.
കിംഗ് ഓഫ് കൊത്തയില്‍ റിതിക സിംഗ് അഭിനയിക്കുന്ന ഡാന്‍സ് നമ്പര്‍ ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വലിയ ബജറ്റിലാണ് ആ ഗാനം രംഗം ഷൂട്ട് ചെയ്തതെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
ആ ഗാന രംഗത്തില്‍ നിന്നുള്ള ചിത്രമാണോ അതോ ചിത്രത്തിലെ മറ്റേതെങ്കിലും ഭാഗത്തിലെ ഫോട്ടോ ആണോ സീ ഇപ്പോള്‍ പങ്കുവെച്ചത് എന്നാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
Loading… 💃 pic.twitter.com/1j8pHFBDr1
— Zee Studios South (@zeestudiossouth) July 25, 2023
അതേസമയം വന്‍താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. സാര്‍പ്പട്ട പരമ്പരയിലെ ഡാന്‍സിങ് മാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരംഗമായ ഷബീര്‍ കല്ലറക്കല്‍ കണ്ണന് എന്ന കഥാപാത്രത്തെയാണ് കൊത്തയില്‍ അവതരിപ്പിക്കുന്നത്.
ഷാഹുല്‍ ഹസ്സന് എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നുണ്ട്. താര എന്ന കഥാപാത്രമായി ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരണ്‍, റിവായി അനിഖ സുരേന്ദ്രന് എന്നിവരുമെത്തുന്നു. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന് എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
കലാപകാര… 💃
First single loading from #KingOfKotha 🔥👏#DulquerSalmaan @dulQuer pic.twitter.com/qlElTEBC3k
— AB George (@AbGeorge_) July 25, 2023
സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഘട്ടനം : രാജശേഖര്‍, സ്ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്, മ്യൂസിക് സോണി മ്യൂസിക്, പി.ആര്.ഒ- പ്രതീഷ് ശേഖര്‍.
Content Highlight: Zee studios tweet about dulquer’s King of kotha movie viral on social media
