ഇന്ത്യ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിലെ മൂന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്. രാജ്കൊട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 196-2 എന്ന നിലയിലാണ്.
End of a magnificent day with the bat & ball! 🙌#TeamIndia reach 196/2, with a lead of 322 runs
Scorecard ▶️ https://t.co/FM0hVG5X8M#INDvENG | @IDFCFIRSTBank pic.twitter.com/y30QqTGtk4
— BCCI (@BCCI) February 17, 2024
മത്സരത്തില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ സെഞ്ചറി നേടി മികച്ച പ്രകടനമാണ് യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ നടത്തിയത്. 133 പന്തില്‍ 104 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മികച്ച പ്രകടനം.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ജെയ്സ്വാളിനെ തേടിയെത്തിയിരിക്കുന്നത്. ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന താരം എന്ന നേട്ടത്തിലേക്കാണ് ജെയ്സ്വാള്‍ നടന്നുകയറിയത്. 13 ഇന്നിങ്സുകളില്‍ നിന്നും 62.25 ആവറേജില്‍ 65.87 സ്ട്രൈക്ക് റേറ്റിലാണ് താരം കളിച്ചത്.
Double-century in Vizag
💯 & counting in Rajkot!Yashasvi Jaiswal in tremendous touch ✨#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/ajBA4uJSHk
— BCCI (@BCCI) February 17, 2024
മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, സഞ്ജയ് മഞ്ജരേക്കര്‍ എന്നിവരായിരുന്നു ഇതിനുമുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍. രാജസ്ഥാന് റോയല്‍സ് ഓപ്പണറുടെ മിന്നും പ്രകടനത്തിലൂടെ ഇതിഹാസങ്ങളുടെ നേട്ടത്തിനൊപ്പം എത്താനും ജെയ്സ്വാളിന് സാധിച്ചു.
A leap of joy to celebrate his second century of the series 🙌
Well played, Yashasvi Jaiswal 👏👏#TeamIndia | #INDvENG | @ybj_19 | @IDFCFIRSTBank pic.twitter.com/pdlPhn5e3N
— BCCI (@BCCI) February 17, 2024
രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 319 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 322 റണ്‍സ് ആണ് ഇപ്പോള്‍ ലീഡ് ഉള്ളത്.
28 പന്തില്‍ 19 റണ്‍സുമായി നായകന് രോഹിത് ശര്‍മയും പത്തു പന്തില്‍ റണ്‍സ് ഒന്നുമില്ലാതെ രജത് പടിതാറിനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്.
നിലവില്‍ കളി അവസാനിക്കുമ്പോള്‍ 120 പന്തില്‍ 65 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 15 പന്തില്‍ മൂന്ന് റണ്‍സുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍.
Content Highlight: Yashasvi Jaiswal create a ew record in test
