മലയാള സിനിമ-സീരിയൽ പ്രേക്ഷകർക്കിടയിൽ ഏറെ പരിചിതയായ നടിയാണ് യമുന റാണി. ഒരുകാലത്ത് സിനിമയിലും സീരിയലിലും സജീവമായിരുന്ന താരം ഉസ്താദ്, വല്യേട്ടൻ, മീശമാധവൻ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട്. കരിയറിൽ തിളങ്ങി നിൽക്കുന്നതിനിടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത യമുന റാണി പിന്നീട് സീരിയലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വീണ്ടും സജീവമാവുകയായിരുന്നു.

‘മീശമാധവൻ’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് യമുന റാണി. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്താണ് കുടുംബജീവിതത്തിനായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തതെന്നും നീണ്ട വർഷങ്ങൾക്ക് ശേഷം ‘ചന്ദനമഴ’യിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയതെന്നും യമുനാ റാണി പറഞ്ഞു. അപ്രതീക്ഷിതമായിരുന്ന ആ തിരിച്ചുവരവിന് ലഭിച്ച സ്വീകാര്യതയെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ താരം.

യമുന റാണി.Photo. Screen Grab/ Youtube

‘മീശമാധവൻ ഒക്കെ കഴിഞ്ഞ സമയത്ത് ഒരുപാട് സിനിമകൾ ഇങ്ങനെ ഒഴുകി വന്നതാണ്. പക്ഷേ കുടുംബജീവിതം കാരണം ഞാൻ കുടുംബവനവാസത്തിലേക്ക് പോയി എന്നതാണ് സത്യം. ആ സമയത്ത് ചെയ്ത പടമാണ് ‘പട്ടണത്തിൽ സുന്ദരൻ’. കൊച്ചിൻ ഹനീഫയോടൊപ്പമുള്ള ആ കഥാപാത്രം ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങാണ്,’ യമുന റാണി പറഞ്ഞു.

സിനിമയിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന ആഗ്രഹം കൊണ്ടായിരുന്നുവെന്നും യമുന പറയുന്നു. ഭർത്താവിനും കുട്ടികൾക്കുമൊപ്പം ജീവിക്കുന്നതും അവരെ നന്നായി വളർത്തുന്നതുമായിരുന്നു അക്കാലത്ത് തന്റെ പ്രധാന പരിഗണനയെന്നും താരം വ്യക്തമാക്കി.

‘എനിക്ക് കുടുംബജീവിതം, ഭർത്താവ്, കുട്ടികൾ, മക്കളെ നന്നായി വളർത്തുക, സമയാസമയം നല്ല ഭക്ഷണം കൊടുക്കുക, അവർ കഴിക്കുന്നത് കണ്ടിട്ട് ആസ്വദിക്കുക എന്നതൊക്കെയായിരുന്നു അപ്പോൾ ഇഷ്ടം. ഇപ്പോഴും അതൊക്കെ തന്നെയാണ് ഇഷ്ടം,’ യമുന റാണി പറഞ്ഞു.

ഇതിനിടെ ഏകദേശം 10 മുതൽ 13 വർഷത്തോളം അഭിനയരംഗത്തുനിന്ന് പൂർണമായി മാറിനിന്നുവെന്നും യമുന പറഞ്ഞു. ആ കാലയളവിൽ ഫോൺ നമ്പർ പോലും മാറ്റിയിരുന്നു. പിന്നീട് ‘ചന്ദനമഴ’യിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നതെന്നും അവർ പറഞ്ഞു.

‘അതിനുശേഷം ഒരു 10–13 വർഷം പൂർണമായി ഞാൻ മാറിനിന്നു. എന്റെ ഫോൺ നമ്പർ പോലും ഞാൻ മാറ്റുകയുണ്ടായി. പക്ഷേ തിരിച്ച് വരുന്നത് ‘ചന്ദനമഴ’യിലൂടെയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു റീച്ചായിരുന്നു അതിന് കിട്ടിയത്,’ യമുന റാണി വ്യക്തമാക്കി.

‘ചന്ദനമഴ’യിലൂടെയുള്ള തിരിച്ചുവരവ് വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്നും യമുന പറയുന്നു. സീരിയലിന് ലഭിച്ച വലിയ സ്വീകാര്യതയും കഥാപാത്രത്തിന് ലഭിച്ച ശ്രദ്ധയും തിരിച്ചുവരവിന് കൂടുതൽ കരുത്തായെന്നും താരം വ്യക്തമാക്കി.

യമുന റാണി.Photo. Screen Grab/ Youtube

‘തിരിച്ചുവരാൻ അത്രയും വലിയൊരു സീരിയൽ കിട്ടിയത് സത്യം പറഞ്ഞാൽ ഒരു ഭാഗ്യമായിരുന്നു. മലയാളത്തിൽ ഏറ്റവും നന്നായി പോയ ഒരു സീരിയലാണ് അത്. അതിന് ഭയങ്കര റീച്ച് കിട്ടി. കഥാപാത്രം ഭയങ്കര ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇൻസ്റ്റഗ്രാമിലും എല്ലായിടത്തും അത് ഭയങ്കര ട്രെൻഡിങ്ങാണ്. സത്യപറഞ്ഞാൽ അതൊക്കെ ഒരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്,’ യമുന റാണി പറഞ്ഞു.

Content Highlight: Yamuna Rani opens up about the reception to her comeback