ലോകമെമ്പാടും ആരാധകരുള്ള താരമാണ് ജോണ്‍ സീന. ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇടിക്കൂട്ടില്‍ മാത്രമല്ല. ഹോളിവുഡിന്റെ വെള്ളിവെളിച്ചത്തിലും ജോണ്‍ സീന തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഡബ്ല്യൂ.ഡബ്ല്യൂ.ഇ റിംഗില്‍ താരമാവുന്നതിന് മുന്‍പ് താരം അറിയപ്പെടുന്ന ഒരു റാപ്പ് സിംഗര്‍ കൂടിയായിരുന്നു. താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ‘ഡോക്ടര്‍ ഓഫ് തഗ്ഗണോമിക്‌സ്’ എന്ന ക്യാരക്ടറും താരത്തിന്റെ റാപ്പിംഗ് സ്‌കില്ലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
റെസ്‌ലിംഗ് റിംഗിലേക്ക് റാപ്പുമായെത്തിയിരുന്ന ജോണ്‍ സീന തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ഒട്ടേറെ ആരാധകരെയാണ് ഇക്കാലയളവില്‍ താരം നേടിയെടുത്തത്.

ഇപ്പോഴിതാ, തന്റെ റാപ്പ് സ്‌കില്ലുകള്‍ പൊടിതട്ടിയെടുത്തിരിക്കുകയാണ് ജോണ്‍ സീന. ബാസ്‌കറ്റ് ബോള്‍ ഇതിഹാസം ഷാക്കില്‍ ഒ നീല്‍ എന്ന ബിഗ് ഷാക്കിനൊപ്പം പാട്ടു പാടുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
Content Highlight: WWE legend John Cena raps with Shaquille O’ Neal
