മുംബൈ: പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് മുംബൈയിലെ താനെയില്‍ 20കാരിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു.

പ്രാചി വികാസ് സാദെ എന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. ആകാശ് പവാര്‍(25) എന്ന യുവാവ്  യുവതിയെ പിന്തുടരുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതോടെ ക്രൂദ്ധനായ ഇയാള്‍ യുവതിയെ ആക്രമിക്കുകയും, പലതവണ കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു.


ALSO READ: മറാത്ത സംവരണ പ്രക്ഷോഭം: മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു


കുത്തിയതിന് ശേഷം അതുവഴി വന്ന വാഹനത്തിന് മുമ്പില്‍ ചാടി ജീവനൊടുക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും, രക്ഷപ്പെട്ടു. ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

“”സാദെ അവരുടെ ആക്ടിവ ഓടിച്ച് മുര്‍ഫി ആര്‍.ടി.ഓ സ്റ്റേഷന് സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം. പള്‍സറില്‍ എത്തിയ യുവാവ് ഇവരോട് സംസാരിക്കുകയും, കത്തി ഉപയോഗിച്ച് കഴുത്തിലും ശരീരഭാഗങ്ങളിലും കുത്തുകയും ചെയ്തു”” പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോളേജില്‍ നിന്നും പഠനം ഉപേക്ഷിച്ചിറങ്ങിയ പവാര്‍ ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുന്ന ആളാണ്.


ALSO READ: വയനാട്ടിലെ കര്‍ഷകരുടെ ജീവെനടുത്ത് സര്‍ഫാസി; ജപ്തി നോട്ടീസ് ലഭിച്ച നാല് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു


“”ആക്രമിച്ച ശേഷം ഇയാള്‍ ഒരു ബസിന് മുമ്പില്‍ ചാടിയെങ്കിലും അപകടം നടന്നില്ല. തുടര്‍ന്ന് മറ്റൊരു വാഹനത്തിന് മുമ്പില്‍ ചാടിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റത്. പിന്നീട് ഓട്ടോറിക്ഷ പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു”” പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇതിന് മുമ്പും ഇയാള്‍ സാദെയെ ആക്രമിച്ചിട്ടുണ്ട്. അന്ന് സാദെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.