ഞാന്‍ പ്രസിഡന്റായാല്‍ ഫ്രാന്‍സ് നാറ്റോയില്‍ നിന്ന് പുറത്തുവരും: മെലെന്‍ഷോണ്‍
Daily News
ഞാന്‍ പ്രസിഡന്റായാല്‍ ഫ്രാന്‍സ് നാറ്റോയില്‍ നിന്ന് പുറത്തുവരും: മെലെന്‍ഷോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th May 2026, 2:39 pm

പാരീസ്: താന്‍ ഫ്രഞ്ച് പ്രസിഡഡന്‌റായാല്‍ ഫ്രാന്‍സ് നാറ്റോയില്‍ നിന്ന് പുറത്തുവരുമെന്ന് ഫ്രാന്‍സ് അണ്‍ബോവ്ഡ് മൂവ്മെന്റ് നേതാവ് ജീന്‍ ലുക് മെലെന്‍ഷോണ്‍ (ഷലിഘൗര ങണുഹലിരവീി). ഒരു ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫ്രാന്‍സിനെ നാറ്റോയില്‍ നിന്ന് പിന്‍വലിക്കാനുള്ള ഉദ്ദേശം മെലെന്‍ഷോണ്‍ വ്യക്തമാക്കിയത്.

നാറ്റോ സഖ്യം യൂറോപ്പിനെ യു.എസിന്റെ സ്വാധീനത്തില്‍ നിര്‍ത്തുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മെലെന്‍ഷോണ്‍ അഭിപ്രായപ്പെട്ടു. ‘ഞാന്‍ പ്രസിഡന്‌റായാല്‍ ഫ്രാന്‍സ് നാറ്റോയില്‍ നിന്ന് പുറത്തുവരും. യു.എസ് മേല്‍നോട്ടത്തില്‍ നമ്മളെ നിര്‍ത്താനാണ് ആ സൈനിക സഖ്യം ലക്ഷ്യമിടുന്നത്,’ മെലെന്‍ഷോണ്‍ പറഞ്ഞു.

ദീര്‍ഘകാലമായി നാറ്റോയ്ക്കെതിരെ മെലന്‍ഷോണ്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഈ മാസം തുടക്കത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നതായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തിന്റെ ചരിത്രപരമായ നയത്തിന് അനുകൂലമായിരിക്കും നാറ്റോയില്‍ നിന്ന് ഫ്രാന്‍സിനെ പുറത്ത് കൊണ്ടുവരാനുള്ള നയമെന്നും മെലന്‍ഷോണ്‍ പറഞ്ഞു.

1960 കളില്‍ നാറ്റോയുടെ ഇന്റഗ്രേറ്റഡ് മിലിറ്ററി കമാന്‍ഡില്‍ നിന്ന് പിന്‍മാറാന്‍ അന്നത്തെ പ്രസിഡന്‌റ് ചാള്‍സ് ഡി ഗാള്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2009ലെ അന്നത്തെ പ്രസിഡന്‌റ് നാറ്റോയിലേക്ക് വീണ്ടും പൂര്‍ണമായി ചേര്‍ന്നുകൊണ്ടുള്ള തീരുമാനത്തെ മെലെന്‍ഷോണ്‍ വിമര്‍ശിക്കുകയും ചെയ്തു.

താന്‍ അധികാരത്തിലെത്തിയാല്‍ ഘട്ടം ഘട്ടമായി നാറ്റോയില്‍ നിന്ന് പുറത്തുവരും. അതിന്റെ ആദ്യ ഘട്ടം ഇന്റഗ്രേറ്റഡ് മിലിറ്ററി കമാന്‍ഡില്‍ നിന്നുള്ള പുറത്തുപോക്കായിരിക്കുമെന്നും ഫ്രാന്‍സ് അണ്‍ബോവ്ഡ് നേതാവ് വ്യക്തമാക്കി.

Content Highlight: Withdraw France from NATO if elected president, says Melenchon