നോര്‍വെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്ത് നോര്‍വെയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തക. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടിനല്‍കാത്തതെന്താണെന്നായിരുന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഹെല്ലെ ലിങിന്റെ ചോദ്യം.
നോര്‍വെ പ്രധാനമന്ത്രി യൊനാസ് ഗാര്‍ സ്റ്റോറുമായി സംയുക്ത വാര്‍ത്താ കുറിപ്പ് വായിച്ച ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ വേദി വിടാനൊരുങ്ങിയപ്പോയായിരുന്നു അവരുടെ ചോദ്യം.
ഈ സമയത്താണ് ഹെല്ലി നരേന്ദ്ര മോദിയോടായി ഉച്ചത്തില്‍ ചോദ്യം ചോദിച്ചത്. ‘ പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ എന്തുകൊണ്ട് താങ്കള്‍ മറുപടി നല്‍കുന്നില്ല,’ അവര്‍ ചോദിച്ചു. ഇതിന്റെ വീഡിയോയും മാധ്യമപ്രവര്‍ത്തക പങ്കുവെച്ചിട്ടുണ്ട്.
Primeminister of India, Narendra Modi, would not take my question, I was not expecting him to.
Norway has the number one spot on the World Press Freedom Index, India is at 157th, competing with Palestine, Emirates & Cuba.
‘ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ചോദ്യത്തിന് മറുപടി നല്‍കിയില്ല, അദ്ദേഹം മറുപടി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടുമില്ല. പത്ര മാധ്യമ സ്വാതന്ത്ര സൂചികയില്‍ നോര്‍വെ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ഇന്ത്യ 157ാം സ്ഥാനത്ത് ഫലസ്തീനുമായും ക്യൂബയുമായും എമറേറ്റ്‌സുമായും മത്സരിക്കുകയാണ്. നമ്മള്‍ സഹകരിക്കുന്ന ശക്തികളുമായി സഹകരിക്കേണ്ടത് നമ്മുടെ ജോലിയാണ്,’ ഹെല്ലെ പറഞ്ഞു.
വീഡിയോ വൈറലായതിന് പിന്നാലെ രാഹുല്‍ ഗാന്ധിയടക്കമുളള നേതാക്കള്‍ നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ നോര്‍വെയിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ പ്രതികരിക്കുകയും മാധ്യമ പ്രവര്‍ത്തകയെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പത്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു.
എന്നാല്‍ പ്രധാനമന്ത്രിയുമായി തനിച്ച് അഭിമുഖം നടത്താന്‍ അവസരം നല്‍കുമോ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണം.
ഇന്ത്യയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടെന്നും നിയമവാഴ്ചയില്‍ ആശങ്കകള്‍ നേരിടുന്നുണ്ടെന്നും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്ററും പറഞ്ഞിരുന്നു.
Content Highlight: Why don’t you answer media questions? Norwegian journalist questions Narendra Modi
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.