വ്യാജവാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കാനൊരുങ്ങി വാട്ട്‌സാപ്പ്
Tech
വ്യാജവാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കാനൊരുങ്ങി വാട്ട്‌സാപ്പ്
ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2019, 11:30 pm

ന്യൂദല്‍ഹി:വ്യാജവാര്‍ത്തകളുടെ പ്രചരണം നിയന്ത്രിക്കുന്നതിനായി ഫോര്‍വേഡ് മെസേജില്‍ രണ്ട് പുതിയ അപ്ഡേറ്റുകള്‍ കൂടി വാട്സാപ്പില്‍ ഒരുങ്ങുന്നു. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് എന്നീ സംവിധാനങ്ങളാണ് വാട്സാപ്പ് കൊണ്ടുവരുന്നത്.

ഒരു സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയുന്നതിനുള്ള സൗകര്യമാണ് ഫോര്‍വേഡിങ് ഇന്‍ഫോ. മെസേജ് ഇന്‍ഫോ സെക്ഷനില്‍ നിന്നും ഈ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഇതിനായി സന്ദേശങ്ങളില്‍ ലോങ് പ്രസ് ചെയ്തതിന് ശേഷം മുകളിലായി തെളിയുന്ന ഇന്‍ഫോ ഐക്കണ്‍ സെലക്ട് ചെയ്താല്‍ മതിയാവും.

ALSO READ: എ.ടി.എം കാര്‍ഡ് ഇല്ലാതെയും ഇനി എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം

ഒരു സന്ദേശം അസാധാരണമായി പങ്കുവെക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് ലേബല്‍. ഒരാള്‍ നാല് പ്രാവശ്യത്തില്‍ കൂടുതല്‍ പങ്കുവെക്കുന്ന സന്ദേശങ്ങളുടെ മുകളിലായാണ് ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് ലേബല്‍ കാണുക.

വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിടുന്നത്. പുതിയ ഫീച്ചറുകള്‍ നിര്‍മാണ ഘട്ടത്തിലാണ്. വാട്സാപ്പിന്റെ 2.19.80 ആന്‍ഡ്രോയിഡ് അപ്ഡേറ്റിലാണ് ഈ രണ്ട് ഫീച്ചറുകളും പരീക്ഷിക്കുന്നത്.

വാട്ട്‌സ്ആപ്പില്‍ ഇന്‍-ആപ്പ് ബ്രൗസിങ്, റിവേഴ്സ് ഇമേജ് സെര്‍ച്ച് ഫീച്ചറുകള്‍ പരീക്ഷിക്കുന്നു വാര്‍ത്തയും വന്നിരുന്നു.