ഇരുപത് ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കാതെ ലുലു ഗ്രൂപ്പ്; വാങ്ങിയത് അബുദാബി രാജകുടുംബാംഗമെന്ന് റിപ്പോര്‍ട്ട്
World News
ഇരുപത് ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കാതെ ലുലു ഗ്രൂപ്പ്; വാങ്ങിയത് അബുദാബി രാജകുടുംബാംഗമെന്ന് റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്‌ക്
Wednesday, 22nd April 2020, 11:06 pm

അബുദാബി: പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബാംഗം വാങ്ങാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ട് . 100 കോടി ഡോളറിനാണ് ഓഹരികള്‍ വാങ്ങുക.

അബുദാബി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഗ്രൂപ്പ് ചെയര്‍മാനായ
ഷെയ്ഖ് തഹ് നൂന്‍ബിന്‍ സെയ്യദ് അല്‍ നഹ്യാനാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഓഹരികള്‍ വാങ്ങിയത്. അബുദാബിയിലെ ബിസിനസ് പ്രമുഖനായ ഷെയ്ഖ് നഹ്യാന്‍ അബുദാബിയിലെ ആദ്യ ബാങ്കായ പി.ജെ.എസ്.സിയുടെ ചെയര്‍മാന്‍ കൂടിയാണ്.

എന്നാല്‍ ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ലുലു ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായ വി. നന്ദകുമാറിന്റെ പ്രതികരണം. എന്തെങ്കിലും വിവരങ്ങളുണ്ടെങ്കില്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിക്കുമെന്നും അദ്ദേഹം ബ്ലൂംബെര്‍ഗിനോട് പറഞ്ഞു.

റോയല്‍ ഗ്രൂപ്പിന്റെ പ്രതിനിധി ബ്ലൂംബെര്‍ഗിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടാതെ നിരവധി ഷോപ്പിംഗ് മാളുകളും റിയല്‍ എസ്റ്റേറ്റ് പദ്ധതികളും ലുലു ഗ്രൂപ്പ് നടത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.