കഴിഞ്ഞ ദിവസമാണ് പ്രഭാസ് ചിത്രം പ്രോജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. നിലത്ത് ഒരു മുട്ട് നിലത്ത് കുത്തിയിരിക്കുന്ന പ്രഭാസിനെയാണ് പോസ്റ്ററില്‍ കാണുന്നത്.

എന്നാല്‍ ഫസ്റ്റ് ലുക്ക് പുറത്ത് വന്നതിന് പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. ഉടലിലേക്ക് തല വെട്ടി ഒട്ടിച്ചത് പോലെയുണ്ടെന്നും പിക്‌സ് ആര്‍ട്ടില്‍ ഇതിലും മികച്ച ഫസ്റ്റ് ലുക്ക് കുട്ടികള്‍ എഡിറ്റ് ചെയ്യുമെന്നുമാണ് വിമര്‍ശനമുയര്‍ന്നത്.

ഹോളിവുഡ് ചിത്രം അയണ്‍ മാന്റെ പോസ്റ്ററുമായി പ്രോജക്ട് കെയ്ക്കുണ്ടായ സാമ്യവും സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാട്ടി.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ട്രോളുകള്‍ക്ക് പിന്നാലെ ചിത്രം നിര്‍മിക്കുന്ന പ്രൊഡക്ഷന്‍ ഹൗസായ വൈജയന്തി മൂവീസ് പോസ്റ്റര്‍ പങ്കുവെച്ച ട്വീറ്റ് നീക്കം ചെയ്തിരിക്കുകയാണ്. വ്യാഴാഴ്ച പുതിയ പോസ്റ്ററും വൈജയന്തി പങ്കുവെച്ചിട്ടുണ്ട്. ചെറിയ മാറ്റങ്ങളോടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

 

എന്നാല്‍ ഈ മാറ്റങ്ങളും ലെന്‍സ് വെച്ച് കണ്ടുപിടിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പോസ്റ്ററിലെ ബാക്ക്ഗ്രൗണ്ടിനും കളര്‍ഗ്രേഡിങ്ങിനുമാണ് മാറ്റം വരുത്തിയിരിക്കുന്നത്.

നാഗ് അശ്വിനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനവും ചെയ്യുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വനി ദത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.

 

ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയന്‍സ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന രീതിയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഡിജോര്‍ഡി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സായ് മാധവ് ബുറയാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണന്‍ ആണ്. 2024 ജനുവരി 12ന് സിനിമ തിയേറ്ററുകളിലെത്തും.

Content Highlight: vyjayanthy movies deleted the first look poster of project k