[]കണ്ണൂര്‍: കണ്ണൂര്‍, വിയ്യൂര്‍ ജയില്‍ സൂപ്രണ്ടുമാരെ സ്ഥലം മാറ്റി.

കണ്ണൂര്‍ ജയില്‍ സുപ്രണ്ട് ദേവദാസിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എം.കെ  വിനോദിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും ആണ് മാറ്റിയത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വിയ്യൂര്‍ ജയിലില്‍ വെച്ച് മര്‍ദനമേറ്റെന്ന വിവാദത്തിനു പിന്നാലെയാണ് ജയില്‍ സൂപ്രണ്ടുമാരെ സ്ഥലം മാറ്റിയത്.
സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രതികളെ വിയ്യൂര്‍ ജയിലിലേയ്ക്ക് മാറ്റിയത്.

പ്രതികള്‍ ജയിലില്‍ സുരക്ഷിതരല്ലെന്നും കണ്ണൂരില്‍ നിന്ന് മാറ്റണമെന്നും ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പ്രതികളില്‍ കൂടുതല്‍ പേരും കണ്ണൂര്‍ സ്വദേശികളായതിനാല്‍ പ്രശ്‌നസാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെ തുടര്‍ന്നാണ് പ്രതികള്‍ ഒമ്പതു പേരെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഡി.ജി.പി ഉത്തരവിട്ടത്.

എന്നാല്‍ വിയ്യൂര്‍ ജയിലില്‍ വെച്ച് ജയില്‍ വാര്‍ഡന്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് നാല് പ്രതികളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട്‌പോയിരുന്നു.

മര്‍ദിച്ചെന്ന പരാതിയെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണനും സി.പി.ഐ.എം എം.എല്‍.എമാരും ഇവരെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതികളെ ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള നടപടിയുണ്ടായത്.