പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ചിത്രത്തിന്റെ ഫൈനല്‍ മിക്‌സിംഗ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

‘ഇന്നലെ ഹൃദയത്തിന്റെ ഫൈനല്‍ മിക്‌സിംഗും പൂര്‍ത്തിയാക്കി. എന്തൊരു യാത്രയായിരുന്നു ഇക്കാലയളവില്‍ ഉണ്ടായിരുന്നത്. സിനിമയുടെ എല്ലാ ടെക്‌നീഷ്യന്‍മാര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി.

Content Highlight: Vineeth Sreenivasan says post productiob works of Hridayam is over