എഡിറ്റര്‍
എഡിറ്റര്‍
ജീവനക്കാര്‍ക്ക് നല്‍കാന്‍ കൈയില്‍ പണമില്ലെന്ന് വിജയ് മല്യ
എഡിറ്റര്‍
Saturday 8th June 2013 12:48am

vijay-mallya2

മുംബൈ:കിങ്ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക നല്‍കാന്‍ തന്റെ പക്കല്‍ പണമില്ലെന്ന് ചെയര്‍മാന്‍ വിജയ് മല്യ.

ശമ്പളക്കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് നിരാഹാരസമരം തുടങ്ങിയ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

കഴിഞ്ഞ ആഗസ്ത് മുതലുള്ള ശമ്പളക്കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ജീവനക്കാര്‍ മുംബൈയിലെ കിങ്ഫിഷര്‍ ആസ്ഥാനത്തിന് മുന്നില്‍ സമരം തുടങ്ങിയത്. എഴുപതോളം പേര്‍ അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

എന്നാല്‍ ജീവനക്കാര്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ തന്റെ കൈയ്യില്‍ പണമില്ലെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സഞ്ജയ് അഗര്‍വാള്‍ തൊഴിലാളികളുമായി ചര്‍ച്ചനടത്തുമെന്നും മല്യ പറഞ്ഞു. എന്നാല്‍ മല്യയുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നെന്നും അതിനാല്‍ സമരം തുടരുമെന്നും തൊഴിലാളികള്‍ അറിയിച്ചു.

മല്യയുടെ മദ്യക്കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരിവില്‍പനയിലൂടെ ലഭിച്ച തുക കുടിശ്ശിക നല്‍കാന്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ഓഹരിവില്പനക്കരാറിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇത് നടപ്പാവില്ലെന്ന് മല്യ വ്യക്തമാക്കി. 11,166 കോടി രൂപയ്ക്കാണ് യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ 53 ശതമാനം ഓഹരി ബ്രിട്ടനിലെ വന്‍കിട കമ്പനിയായ ഡിയാജിയോ സ്വന്തമാക്കിയത്.

Advertisement