റാഞ്ചി: ദേശീയ ചാമ്പ്യന്‍ഷിപ്പ് പരിപാടിക്കിടയില്‍ ഗുസ്തി താരത്തെ കയ്യേറ്റം ചെയ്ത് ബി.ജെ.പി എം.പി. ഗുസ്തി താരത്തെ ഇയാള്‍ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവം വിവാദമായിരിക്കുകയാണ്.
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് വേദിയില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് യുവ ഗുസ്തി താരത്തെ രണ്ട് തവണ അടിക്കുന്നത് വീഡിയോയില്‍ കാണാം.
ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് മണ്ഡലത്തിലെ എം.പിയാണ് സിംഗ്. റാഞ്ചിയിലെ ഷഹീദ് ഗണ്‍പത് റായ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ മുഖ്യാതിഥിയായാണ് എം.പി പങ്കെടുത്തത്.
പ്രായക്കൂടുതല്‍ കാരണം ഗുസ്തി താരത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ അണ്ടര്‍ 15 പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ അനുവദിക്കണമെന്ന് താരം സിംഗിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നെന്നും പ്രകോപിതനായ എം.പി അദ്ദേഹത്തെ തല്ലുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
Content Highlights:Video Shows BJP MP Slapping Wrestler On Stage At Sports Event
