അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുകയാണ്. മത്സരത്തില്‍ 253 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ പതറിയ ഇന്ത്യയെ വേദാന്ത് ത്രിവേദിയുടെ അര്‍ധ സെഞ്ച്വറിയാണ് ടീമിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു. ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 47 റണ്‍സ് എന്ന നിലയില്‍ ശക്തമായ നിലയിലായിരുന്നു. അതേ സ്‌കോറില്‍ തന്നെ ടീമിന് ടോപ് ത്രീ ബാറ്റര്‍മാരെ നഷ്ടമായി.
Innings Break!
On the back of Vedant Trivedi’s crucial 68(98), India U19 set a target of 2️⃣5️⃣3️⃣ 🎯
ഈ വിക്കറ്റ് വീണതിന് ശേഷം അഭിഗ്യാന്‍ കുണ്ഡുവും ക്രീസിലെത്തിയെങ്കിലും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഏറെ വൈകാതെ 27 പന്തില്‍ 16 റണ്‍സുമായി കുണ്ഡുവും 98 പന്തില്‍ 68 റണ്‍സുമായി വേദാന്തും കൂടാരം കയറി.
വേദാന്ത് ത്രിവേദി. Photo: Cricbuzz/x.com
പിന്നീട് ക്രീസിലെത്തിയ ആര്‍. അംബരീഷ് (38 പന്തില്‍ 29), കനിഷ്‌ക് ചൗഹാന്‍ (29 പന്തില്‍ 35), ഖിലാന്‍ പട്ടേല്‍ (15 പന്തില്‍ 21) എന്നിവര്‍ ടീം സ്‌കോര്‍ 250 കടത്തി. ഒടുവില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ 252 റണ്‍സിന് പുറത്തായി.
പാകിസ്ഥാനായി അബ്ദുല്‍ സുബ്ഹാന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സയ്യാം രണ്ട് വിക്കറ്റുകളും വീഴ്ത്തി. മോമിന്‍ ഖമര്‍, അലി ഹസന്‍ ബലോച്ച്, അലി റാസ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Vedanth Trivedi’s fifty help India U19 to set a target of 253 against Pakistan in U19 World Cup