എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കു കാരണം നേതാക്കളുടെ ചാനല്‍ ഭ്രമം: വയലാര്‍ രവി
എഡിറ്റര്‍
Sunday 9th June 2013 12:08am

vayalar-ravi

കൊച്ചി: ടെലിവിഷന്‍ ചാനലുകളില്‍ വരുന്ന ചര്‍ച്ചകളില്‍ മുഖം കാണിക്കാനുള്ള നേതാക്കളുടെ വ്യഗ്രതയാണ് കോണ്‍ഗ്രസ്സിലിപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.

ടിവിയിലും പത്രങ്ങളിലും വരുന്ന വാര്‍ത്തകളില്‍ പറയുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലുണ്ടെന്ന് കരുതുന്നില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ ഹൈക്കമാന്റ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

തനിക്കെതിരെ എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉന്നയിച്ച പ്രസ്താവനകളോട് പ്രതികരിക്കാനില്ല. അദ്ദേഹം മഹാനായ ആളാണ്.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമോയെന്ന് രമേശിനോടും മുഖ്യമന്ത്രിയോടുമാണ് ചോദിക്കേണ്ടത്.

കഴിഞ്ഞ ദിവസം നടന്ന കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടന ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരെയും എം. പി.മാരെയും വിളിക്കാതിരുന്നതില്‍ അസ്വാഭാവികമായൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ലയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും എം. പി.യും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മറ്റ് എംപിമാരെ ക്ഷണിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.

മെട്രോയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയെയാണ് പിന്നെ വിളിക്കേണ്ടിയിരുന്നത്. അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടാവുമെന്നാണ് താന്‍ കരുതുന്നത്. ചടങ്ങുകള്‍ വിചാരിച്ചതിലും ഭംഗിയായിരുന്നുവെന്നും വിവാദമൊഴിവാക്കി മെട്രോ യാഥാര്‍ഥ്യമാക്കുന്നതിനു ശ്രമിക്കുകയാണ് വേണ്ടതെന്നും രവി പറഞ്ഞു.

Advertisement