ആക്ഷന്‍ ഹീറോയായി കഴിവ് തെളിയിച്ച ജോജു നായകനായി ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് വരവ്. വെറ്റെറന്‍ സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ വന്‍ പരാജയമായി മാറി. 2010കളില്‍ പറയേണ്ട കഥയെ 2026ല്‍ സിനിമയാക്കി എന്നാണ് തിയേറ്റര്‍ റിലീസ് സമയത്ത് ഉയര്‍ന്നുകേട്ട പ്രധാന വിമര്‍ശനം.
ഇപ്പോഴിതാ വരവ് ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററിലെ അതേ പ്രതികരണം തന്നെയാണ് ഒ.ടി.ടി റിലീസിന് ശേഷവും ലഭിക്കുന്നത്. പറഞ്ഞു പഴകിയ കഥയെ പഴഞ്ചന്‍ മേക്കിങ്ങിലൂടെ എടുത്തുവെച്ച ചിത്രമെന്നാണ് പലരുടെയും പ്രതികരണങ്ങള്‍. സിനിമാപേജുകളില്‍ വരവാണ് പ്രധാന ചര്‍ച്ച.

രണ്ട് മണിക്കൂര്‍ 20 മിനിറ്റുള്ള ചിത്രത്തില്‍ ജോജുവിന്റെ സ്ലോ മോഷന്‍ സീനുകള്‍ മാത്രം ഒരു മണിക്കൂറിന് മുകളിലുണ്ടെന്നാണ് കമന്റുകള്‍. ജോജു വരുന്ന സീനിലെല്ലാം മുണ്ട് മടക്കി കുത്തുന്നതും നടക്കുന്നതും സ്ലോ മോഷനില്‍ ചിത്രീകരിച്ച് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചെന്നും ഇത്തരം ഗിമ്മിക്കുകള്‍ ഔട്ട്‌ഡേറ്റഡായെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
വില്ലനായ മുരളി ഗോപിക്ക് ആകെ അര മണിക്കൂര്‍ മാത്രമേ സ്ലോ മോഷന്‍ സീനുകള്‍ നല്‍കിയിട്ടുള്ളൂവെന്നും കമന്റുകളുണ്ട്. കഥയെന്ന് പറഞ്ഞ് കാണിക്കുന്ന 45 മിനിറ്റും അസഹനീയമായിരുന്നെന്നും എടുത്തുപറയാന്‍ പോസിറ്റീവുകളൊന്നുമില്ലെന്നും പരിഹസിക്കുകയാണ് ട്രോളന്മാര്‍. മാസ് സീനുകളൊന്നും ഒരു ഇംപാക്ടുകളൊന്നും ഉണ്ടാക്കിയില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ടും ചില കോമഡി കമന്റുകള്‍ ആളുകളില്‍ ചിരിയുണര്‍ത്തുകയാണ്. ‘സിനിമയുടെ പേര് വരവ് എന്നാണെങ്കിലും ചെലവ് മുഴുവന്‍ നിര്‍മാതാവിനാണ്. പാവത്തിന് വരവൊന്നും ലഭിച്ചതുമില്ല’, ‘പടത്തിന്റെ പേര് വരവ്. പക്ഷേ, വന്നതും പോയതും ആരും അറിഞ്ഞില്ല,’ എന്നിങ്ങനെയാണ് കമന്റുകള്‍.
ജോജുവിന് പുറമെ വന്‍ താരനിരയും ചിത്രത്തിലുണ്ട്. അര്‍ജുന്‍ അശോകന്‍, ബാബുരാജ്, വാണി വിശ്വനാഥ്, സാനിയ അയ്യപ്പന്‍, അഭിമന്യു തിലകന്‍ തുടങ്ങിയവരൊന്നും ഒരു ഇംപാക്ടുമുണ്ടാക്കിയില്ല. കടുവ എന്ന ചിത്രത്തിലൂടെ കംബാക്ക് നടത്തിയ ഷാജി കൈലാസ് വരവിലൂടെ തിരിച്ചുപോയെന്നും ചിലര്‍ പരിഹസിക്കുന്നു. വരുംദിവസങ്ങളില്‍ വരവിനെ ഇനിയും വറുത്തെടുക്കുമെന്നാണ് കരുതുന്നത്.
Content Highlight: Varavu movie getting trolls after OTT release
