വാലന്റൈൻസ് ഡേയോടനുബന്ധിച്ച് ഭാവന സ്റ്റുഡിയോസ് പുതിയ വീഡിയോ പുറത്തുവിട്ടു. നസ്രിയയും ഫഹദും പ്രേമലു സിനിമയിലെ സീൻ അഭിനയിച്ചുകൊണ്ട് ഒരു റീൽ രൂപത്തിലാണ് വാലന്റൈൻസ് ഡേ സ്പെഷ്യൽ വീഡിയോ ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയത്.
പ്രേമലുവിന്റെ ട്രെയ്ലറിൽ നസ്‌ലൻ മമിതയോട് ‘നിനക്ക് മറ്റേ ഡയലോഗ് കൂടെ പറയാമായിരുന്നില്ലേ ഒരു ഭംഗിക്ക്..’ എന്ന ഡയലോഗാണ് നസ്രിയയും ഫഹദും അഭിനയിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘പ്രേമലു ടീം ഭാവന ടീം സബാഷ് ബോലെ’ എന്നാണ് റീലിന്റെ അവസാനം ഉൾപ്പെടുത്തിയിട്ടുള്ളത്. റീലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
