സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ടി-20 ലോകകപ്പിന് ശേഷവും പുതിയ നായകന്‍ ശ്രേയസ് അയ്യരുടെ കീഴിലുമുള്ള ഇന്ത്യയുടെ ആദ്യ ടി-20 പരമ്പര വിജയമാണിത്.
ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന അവസാന മത്സരത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വേ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ അവസാനിച്ചു.
അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയ യുവതാരം വൈഭവ് സൂര്യവംശിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും വൈഭവ് തന്നെയാണ്.
The very first of many for the teenage sensation ✨
Vaibhav Sooryavanshi takes home his maiden Player of the Match award in international cricket! 🏆
ഈ മത്സരത്തിലെ താരമായതോടെ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോഡും വൈഭവ് തകര്‍ത്തിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ (മെന്‍സ്) ഇന്ത്യക്ക് വേണ്ടി പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് മാറിയത്.
15 വയസും 121 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ നേട്ടം. 17 വയസും 112 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്‍ ആദ്യമായി ഇന്ത്യക്കൊപ്പം ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
ഇതിന് മുമ്പും സച്ചിന്റെ പേരിലുണ്ടായിരുന്ന പല റെക്കോഡുകളും 15കാരന്‍ തകര്‍ത്തിരുന്നു. ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടിയതോടെ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു.
16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഇന്ത്യക്കായി തന്റെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ സച്ചിനെയാണ് വൈഭവ് മറികടന്നിരുന്നത്. പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ നേട്ടം.
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ കളത്തിലിറങ്ങിതോടെ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിന്റെ റെക്കോഡും വൈഭവ് തകര്‍ത്തിരുന്നു.
അതേസമയം മത്സരത്തില്‍ ഇന്ത്യന്‍ ബൗളിങില്‍ മായങ്ക് യാദവ് മൂന്ന് വിക്കറ്റും യാഷ് ഠാക്കൂര്‍ രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനം നടത്തി. അശോക് ശര്‍മ, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി മികച്ചു നിന്നു.
സിംബാബ്‌വേക്കായി റയാന്‍ ബര്‍ള്‍ അര്‍ധ സെഞ്ച്വറി നേടി പൊരുതി. 43 പന്തില്‍ പുറത്താവാതെ 54 റണ്‍സാണ് താരം സ്വന്തമാക്കിയത്. വെസ്ലി മധേവെരെ 28 റണ്‍സും ബെന്‍ കറന്‍ 20 റണ്‍സും നേടി.
Content Highlight: Vaibhav Suryavanshi break Sachin Tendulker record in international cricket