കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്ണിനെ മറികടന്നാണ് വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്. കേരളത്തില്‍ നിന്ന് മാത്രം 122 കോടി നേടിയാണ് വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയത്. ലോകഃ കേരളത്തില്‍ നിന്ന് നേടിയ 120 കോടിയെ വെറും 25 ദിവസം കൊണ്ട് ഹാഷിറും ഗ്യാങ്ങും മറികടന്നു.
കള്ളിയങ്കാട്ട് നീലി എന്ന ഐതിഹ്യമാലയിലെ കഥാപാത്രത്തെ പുതിയ കാലത്തേക്ക് പറിച്ചുനട്ട ലോകഃ കേരളത്തിന് പുറത്തും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കള്ളിയങ്കാട്ട് നീലിയെ ഒരുകൂട്ടം പ്ലസ് ടു പിള്ളേര്‍ തളച്ചിരിക്കുകയാണ്. ഇന്‍ഡസട്രി ഹിറ്റിന് പുറമെ മറ്റൊരു ഗംഭീര നേട്ടവും വാഴ 2 തങ്ങളുടെ പേരിലാക്കിയിട്ടുണ്ട്.
ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട ചിത്രമെന്ന നേട്ടവും വാഴ 2നാണ്. 80 ലക്ഷം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്. പുലിമുരുകന്‍ നേടിയ 78 ലക്ഷം ഫുട്ഫാള്‍സെന്ന റെക്കോഡ് വാഴ 2 സ്വന്തം പേരിലാക്കി. സാധാരണ ഹിറ്റിനപ്പുറം വലുതായൊന്നും പ്രതീക്ഷിക്കാത്ത വാഴ 2 വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിയിലേറെ സ്വന്തമാക്കുകയും ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തത് സിനിമാപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്.
മോഹന്‍ലാല്‍ നായകനായ തുടരും ആണ് കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ആദ്യ ചിത്രം. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് കടന്ന മോഹന്‍ലാലിന് വെറും മാസങ്ങള്‍ മാത്രമേ ഒന്നാം സ്ഥാനത്ത് ഇരിക്കാന്‍ സാധിച്ചുള്ളൂ. ലോകഃ തുടരുമിനെ മറികടന്നപ്പോള്‍ മാസങ്ങളുടെ വ്യത്യാസത്തില്‍ വാഴ 2 ലോകഃയെയും വീഴ്ത്തി.
കുഞ്ചാക്കോ ബോബന് ശേഷം പുതുമുഖ നായകന്റെ വക ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും വാഴ 2ലൂടെ ഹാഷിര്‍ തന്റെ പേരിലാക്കി. 29 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്റെ വക ഇന്‍ഡസ്ട്രി ഹിറ്റ്. മറ്റ് ഭാഷകളില്‍ സൂപ്പര്‍താര സിനിമകള്‍ മാത്രം ഇന്‍ഡസ്ട്രി ഹിറ്റാകുമ്പോള്‍ മലയാളത്തില്‍ മാത്രം മികച്ച കണ്ടന്റുള്ള സിനിമകളാണ് ഈ നേട്ടത്തിലേക്കെത്തിയത്.
BREAKING — Kerala Box Office has its new table-topper! 🙏🔥
NEW RECORD BREAKER IN MOLLYWOOD HISTORY BOOKS🔥
With a massive 122-123 Crores gross collection (80 lakhs+ footfall), #Vaazha2 emerges as the new all-time No.1 film at the Box Office, surpassing #Lokah🔥