ഇന്ത്യയുടെ ഹെഡ് കോച്ചാകേണ്ടതായിരുന്നു ഞാന്‍; തുറന്ന് പറഞ്ഞ് വി.വി.എസ്. ലക്ഷ്മണ്‍
Cricket
ഇന്ത്യയുടെ ഹെഡ് കോച്ചാകേണ്ടതായിരുന്നു ഞാന്‍; തുറന്ന് പറഞ്ഞ് വി.വി.എസ്. ലക്ഷ്മണ്‍
ശ്രീരാഗ് പാറക്കല്‍
Monday, 10th August 2026, 4:00 pm

മുന്‍ ഇന്ത്യന്‍ താരവും സെന്റര്‍ ഓഫ് എക്‌സലന്‍സ് മേധാവിയുമായ വി.വി.എസ്. ലക്ഷ്മണനും ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ, പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ഇവര്‍.

വാര്‍ത്താ സമ്മേളനത്തില്‍ വി.വി.എസ്. ലക്ഷ്മണ്‍ സംസാരിച്ച കാര്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളില്‍ ചര്‍ച്ചയാകുന്നത്. താന്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാകേണ്ട ആളായിരുന്നു എന്നും പക്ഷെ ആ ചുമതല ഏറ്റെടുക്കാന്‍ താന്‍ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്ത്യയുടെ പരിശീലകനാകാന്‍ വിസമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയുടെ ഹെഡ് കോച്ചാകേണ്ടതായിരുന്നു ഞാന്‍, എന്നാല്‍ ആ ചുമതല ഏറ്റെടുക്കാന്‍ ഞാന്‍ വിസമ്മതിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്ത്യയുടെ പരിശീലകനാകാന്‍ കഴിയാതിരുന്നത്. ഞാന്‍ ജയ് ഷായുമായി സംസാരിച്ചിരുന്നു. എന്റെ കാരണങ്ങള്‍ അദ്ദേഹം മനസിലാക്കി. അദ്ദേഹവും ബി.സി.സി.ഐയും എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി.

സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ എന്റെ പ്രവര്‍ത്തനം തുടരുമെന്ന് ഞാന്‍ ഉറപ്പുനല്‍കി. ഞാന്‍ ചുമതല ഒഴിയുന്നതിന് മുമ്പ് അതിന്റെ ഘടനയും പ്രവര്‍ത്തനരീതികളും പ്രോട്ടോക്കോളുകളും കൃത്യമായി നിലവില്‍ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് എന്റെ ആഗ്രഹം,’ വി.വി.എസ് പറഞ്ഞു.

അതേസമയം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയ്ക്ക് മുന്നോടിയായുള്ള ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അതേസമയം പരിശീലനത്തില്‍ പരിക്ക് പറ്റിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. എന്നാല്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സായ് സുദര്‍ശന് പകരം സര്‍ഫറാസ് ഖാനാണ് സ്‌ക്വാഡില്‍ ഇടം നേടിയത്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പുതിയ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

Content Highlight: V.V.S. Laxman said that he had turned down the position of head coach of the Indian team

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ