പാരീസ്: അമേരിക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം വനിതാ ഫുട്‌ബോള്‍ കിരീടം. നെതര്‍ലാന്‍ഡിനെ എതിരല്ലാത്ത രണ്ട് ഗോളിനാണ് അമേരിക്ക പരാജയപ്പെടുത്തിയത്. അമേരിക്ക സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ 61ാം മിനുട്ടില്‍ കോ ക്യാപ്റ്റന്‍ മേഗന്‍ റാപിനോയി പെനാല്‍റ്റിയിലൂടെയാണ് അമേരിക്ക ആദ്യം സ്‌കോര്‍ ചെയ്തത്.

അലക്സ് മോര്‍ഗനെ സ്റ്റെഫാനി വാന്‍ ഡെര്‍ ഗ്രാട്ട് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് മേഗന്‍ വലയിലെത്തിച്ചത്. ഈ ലോകകപ്പിലെ മേഗന്റെ ആറാം ഗോളാണിത്.

69ാം മിനുട്ടില്‍ റോസെ ലവെല്ലെയാണ് രണ്ടാം ഗോള്‍ നേടിയത്. ഫൈനലിലെ പ്രകടനത്തോടെ സഹതാരമായ അലക്‌സ് മോര്‍ഗനെ മറികടന്ന ഗോള്‍ഡന്‍ ബൂട്ട് മേഗന്‍ റാപിനോയി ഉറപ്പിച്ചു.

 

കഴിഞ്ഞ തവണ കാനഡയില്‍ നടന്ന ലോകകപ്പില്‍ ജപ്പാനെ മറികടന്നാണ് അമേരിക്ക കിരീടം നേടിയത്.