വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 58955 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആഗോള തലത്തില്‍ കൊവിഡ് ബാധയുടെ മൂന്നിലൊന്ന് നിലവില്‍ അമേരിക്കയിലാണ്. 30 ലക്ഷത്തിലേറെ പേര്‍ക്കാണ് ലോകത്താകെ കൊവിഡ് ബാധിച്ചത്. 215000 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയില്‍ കഴിഞ്ഞ ദിവസങ്ങക്കിടെ രോഗവ്യാപനത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. രാജ്യത്തെ കൊവിഡ് ബാധയില്‍ 30 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്കില്‍ നിന്നാണ്. ന്യൂജേര്‍സി, മസാച്ചുസെറ്റ്, കാലിഫോര്‍ണിയ, പെനിസില്‍വാനിയ എന്നീ സ്റ്റേറ്റുകളാണ് തൊട്ടു പിന്നിലുള്ളത്.
അതേസമയം കൊവിഡ് വ്യാപനം തുടരുന്നതിനിടെ അമേരിക്കയില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തണമെന്ന നിലപാടില്‍ തന്നെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലിഫോര്‍ണിയ, ടെക്‌സസ്, പെനിസില്‍വാനിയ, സൗത്ത് കരൊലിന, ഒക്ലാഹോമ, തുടങ്ങിയ സ്‌റ്റേറ്റുകള്‍ നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് വരുത്തുന്നുണ്ട്. ന്യൂയോര്‍ക്കില്‍ മെയ് 15 വരെ അവശ്യ സര്‍വീസുകള്‍ക്കൊഴികെ പ്രവര്‍ത്തനാനുമതിയില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
