വാഷിങ്ടണ്‍: ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ചൈനീസ് സ്ഥാപനങ്ങള്‍ നല്‍കിയ ഉപഗ്രഹ ചിത്രങ്ങള്‍ സഹായമായതായി യു.എസ് ഉദ്യോഗസ്ഥര്‍.
ജൂലൈ 17ന് ജോര്‍ദാനിലെ മുവാഫഖ് സാല്‍ത്തി വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് മുമ്പും ശേഷവും ഉയര്‍ന്ന റെസല്യൂഷനിലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഇറാന് ലഭിച്ചതായി യു.എസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ലഭിച്ച ഉപഗ്രഹ ചിത്രങ്ങള്‍ ഇറാന്റെ ലക്ഷ്യനിര്‍ണയത്തിനും ആക്രമണത്തിന്റെ ആസൂത്രണത്തിനും സഹായകമായെന്നാണ് യു.എസ് വിലയിരുത്തല്‍.
ചൈനീസ് സ്ഥാപനങ്ങളുടെ പേരുകള്‍ യു.എസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ ചൈനീസ് സര്‍ക്കാര്‍ നേരിട്ട് പങ്കെടുത്തതായും യു.എസ് പറയുന്നില്ല. ആരോപണം ചൈന നിഷേധിക്കുകയും തെളിവുകള്‍ നല്‍കണമെന്ന് യു.എസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് സ്ഥാപനങ്ങളുമായുള്ള സഹകരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ചൈനയുടെ വാദം.
ചൈന അമേരിക്കയെ നിരീക്ഷിക്കുന്നതുപോലെ അമേരിക്കയും ചൈനയെ നിരീക്ഷിക്കുന്നുണ്ടെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ചൈനീസ് സഹായം ഇറാന്റെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് അമേരിക്കയില്‍ ആശങ്ക ശക്തമാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വരാനിരിക്കുന്ന ട്രംപ്-ഷി ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് പുതിയ ആരോപണം പുറത്തുവന്നത്.
സെപ്റ്റംബര്‍ 24ന് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ചൈന-ഇറാന്‍ സൈനിക സഹകരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: US claims Chinese satellite images aided Iran attack; Trump dismisses report.
