സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ
India
സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ
കെ.എസ് ഷാബിന
Tuesday, 18th August 2026, 2:50 pm

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.ഡോ. ബി.ആർ അബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ദിപ്കെ എൻ.ഡി.എ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേരണമെന്ന് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.

സംഭവത്തിൽ ദിപ്കെ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക് വിശ്വാസം നഷ്ടമായി എന്നും അതിനാൽ താൻ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നും ദിപ്കെ മുമ്പ് പറഞ്ഞിരുന്നു. നീതിന്യായ വ്യവസ്ഥയിൽ പോലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും, മറ്റൊരു രാഷ്ട്രീയ പാർട്ടിയേക്കാൾ ഇന്ന് രാജ്യത്ത് ഒരു പൊതുസ്ഥാപനമാണ് വേണ്ടതെന്നും ദിപ്കെ പറഞ്ഞു.

അഭിജിത് ദിപ്കെ അംബേദ്കറൈറ്റ് ആശയങ്ങൾ വെച്ചുപുലർത്തുന്ന ഊർജ്ജസ്വലനായ ഒരു ചെറുപ്പക്കാരനാണെന്നും, അതിനാൽ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേരുന്നത് പരിഗണിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു.
തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ ആഗ്രഹിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും, അതിനാൽ ദിപ്കെ ഭരണപക്ഷത്തിനൊപ്പം ചേരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അഭിജീത് ദിപ്കെ ഒരു അംബേദ്കറൈറ്റ് ആണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം സജീവവും ചെറുപ്പവുമാണ്. റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യ (എ) യിൽ ചേരുന്നത് അദ്ദേഹം പരിഗണിക്കണം, അത്താവലെ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുചെയ്‌യുന്നവർ ശിക്ഷിക്കപ്പെടണമെന്നാണ് തങ്ങളുടെ സർക്കാർ ആഗ്രഹിക്കുന്നതെന്നും അതിനാൽ അഭിജിത് തങ്ങളുടെ പാർട്ടിയിലേക്കു ചേരണമെന്നും അത്താവലെ പറഞ്ഞു.

‘ഞങ്ങൾക്ക് അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇ.ഡി (ED), സി.ബി.ഐ (CBI) എന്നിവയെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ ഇല്ലാതാകുന്നത് എങ്ങനെയെന്ന് നമ്മൾ കാണുന്നുണ്ട്. തെരഞ്ഞെടുപ്പുകളിൽ വോട്ടുകൾ വെട്ടിമാറ്റപ്പെടുന്നു. ജനങ്ങൾക്ക് രാഷ്ട്രീയത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ട ഈ സാഹചര്യത്തിൽ, പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതുകൊണ്ട് എന്താണ് പ്രയോജനം? – വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് (ANI) നൽകിയ അഭിമുഖത്തിൽ ദിപ്കെ പറഞ്ഞു.

ഇതിനുപിന്നാലെ, ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും സ്വകാര്യ സ്കൂൾ ഫീസുകൾക്ക് പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ ‘സ്കൂൾ ഠീക്ക് കരോ’ കാമ്പയിന് തുടക്കമിട്ടിരിക്കുകയാണ് ദിപ്കെ.

Content Highlight: Union Minister Ramdas Athawale has invited CJP founder Abhijit Dipke to join the NDA

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.