കേന്ദ്രമന്ത്രിക്ക് സീറ്റ് നല്‍കി; കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെതിരെ വിമതന്‍?
Kerala
കേന്ദ്രമന്ത്രിക്ക് സീറ്റ് നല്‍കി; കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെതിരെ വിമതന്‍?
രാഗേന്ദു. പി.ആര്‍
Monday, 16th March 2026, 7:19 pm

പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍.ഡി.എയില്‍ പൊട്ടിത്തെറി. കാഞ്ഞിരപ്പള്ളി സീറ്റ് കേന്ദ്ര സഹമന്ത്രിക്ക് നല്‍കിയതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി.

ജോര്‍ജ് കുര്യനെതിരെ നോബിള്‍ മാത്യു വിമതനായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോബിള്‍ മാത്യു ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷനാണ്.

നേരത്തെ കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ജോര്‍ജ് കുര്യന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു.

മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ജോര്‍ജ് കുര്യന്റെ സ്ഥാനാര്‍ത്ഥിത്വം. കഴിഞ്ഞ തവണ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ചത്.

നിലവില്‍ 47 മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനും തൃശൂരില്‍ പത്മജ വേണുഗോപാലും നേമത്ത് രാജീവ് ചന്ദ്രശേഖറും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും ജനവിധി തേടും.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക

നേമം – രാജീവ് ചന്ദ്രശേഖര്‍
വട്ടിയൂര്‍ക്കാവ് – ആര്‍. ശ്രീലേഖ
കഴക്കൂട്ടം – വി. മുരളീധരന്‍
പാറശ്ശാല – അഡ്വ. ഗിരീഷ്
നെയ്യാര്‍ കാട്ടാക്കട – പി.കെ. കൃഷ്ണദാസ്

മഞ്ചേശ്വരം – കെ. സുരേന്ദ്രന്‍
ഉദുമ – മനുലാല്‍ മേലോത്ത്
കാഞ്ഞങ്ങാട് – ബല്‍രാജ് എം
പയ്യന്നൂര്‍ – എ.പി .ഗംഗാധരന്‍
അഴീക്കോട് – കെ.കെ. വിനോദ് കുമാര്‍

കണ്ണൂര്‍ – സി. രഘുനാഥ്

മാനന്തവാടി – പി. ശ്യാം രാജ്
സുല്‍ത്താന്‍ ബത്തേരി- കവിത എ.എസ്

വടകര – അഡ്വ. കെ. ദിലീപ്
കുറ്റ്യാടി – രാമദാസ് മണലേരി
നാദാപുരം – സി.പി. വിപിന്‍ ചന്ദ്രന്‍
കൊയിലാണ്ടി- സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍
പേരാമ്പ്ര – എം. മോഹനന്‍ മാസ്റ്റര്‍
ബാലുശ്ശേരി – സി.പി. സതീശന്‍
എലത്തൂര്‍ – ടി. ദേവദാസ്
കോഴിക്കോട് നോര്‍ത്ത് – നവ്യ ഹരിദാസ്
കോഴിക്കോട് സൗത്ത് – ടി. റനീഷ്
ബേപ്പൂര്‍ – അഡ്വ. കെ.പി. പ്രകാശ് ബാബു
കുന്ദമംഗലം – വി.കെ. സജീവന്‍

ഷൊര്‍ണൂര്‍ – സങ്കു ടി.ദാസ്
ഒറ്റപ്പാലം – മേജര്‍ രവി
മലമ്പുഴ – സി. കൃഷ്ണകുമാര്‍
പാലക്കാട് – ശോഭാ സുരേന്ദ്രന്‍
ചേലക്കര – കെ. ബാലകൃഷ്ണന്‍

മണലൂര്‍ – അഡ്വ. കെ.കെ. അനീഷ് കുമാര്‍
തൃശൂര്‍ – പത്മജ വേണുഗോപാല്‍
ഇരിഞ്ഞാലക്കുട – സന്തോഷ് ചെറക്കുളം

ദേവികുളം – എസ്. രാജേന്ദ്രന്‍
പാലാ – ഷോണ്‍ ജോര്‍ജ്
വൈക്കം – കെ. അജിത്ത്

കാഞ്ഞിരപ്പള്ളി – അഡ്വ. ജോര്‍ജ് കുര്യന്‍
പൂഞ്ഞാര്‍ – പി.സി. ജോര്‍ജ്

അമ്പലപ്പുഴ – അരുണ്‍ അനിരുദ്ധന്‍
ഹരിപ്പാട് – സന്ദീപ് വാചസ്പതി
ചെങ്ങന്നൂര്‍ – എം.വി. ഗോപകുമാര്‍

തിരുവല്ല – അനൂപ് ആന്റണി ജോസഫ്
കരുനാഗപ്പള്ളി -വി.എസ്. ജിതിന്‍ ദേവ്
കുന്നത്തൂര്‍ – രാജി പ്രസാദ്
കൊട്ടാരക്കര – ആര്‍. രശ്മി

ചാത്തന്നൂര്‍ – ബി.ബി. ഗോപകുമാര്‍
ആറ്റിങ്ങല്‍ – അഡ്വ. പി. സുധീര്‍
നെടുമങ്ങാട് – യുവരാജ് ഗോകുല്‍

Content Highlight: Union Minister given seat; Rebel against George Kurien in Kanjirapally?

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.