[]കാസര്‍ഗോഡ്: സംസ്ഥാനം ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ തട്ടിപ്പു കമ്പനിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

സ്വയം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ വഞ്ചിക്കുന്ന തട്ടിപ്പ് കമ്പനിയായി യു.ഡി.എഫ് സര്‍ക്കാര്‍ അധ:പതിച്ചതായി പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി. []

കേരളത്തില്‍ സാമുദായിക വര്‍ഗീയരാഷ്ട്രീയ ധ്രുവീകരണ മുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ മുയരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള അടവുകളാണ് ഇപ്പോള്‍ സര്‍ക്കാറും മുന്നണിയും നടത്തിവരുന്നത്.

പി.എസ്.സി അംഗങ്ങളുടെ എണ്ണം കൂട്ടിയത് സാമുദായിക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി അവരുടെ പ്രീതി സമ്പാദിക്കാനുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി.

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കാഞ്ഞങ്ങാട്ടെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.