മുംബൈ: മഹാരാഷ്ട്രയ്ക്കടുത്ത് അഹമ്മദ് നഗറില്‍ രണ്ട് എന്‍.സി.പി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു. എന്‍സിപി ജില്ലാ സെക്രട്ടറിയായ യോഗേഷ് റാലെബത്ത്, രാകേഷ് റാലെബത്ത് എന്നിവരാണ് മരിച്ചത്.

ബൈക്കിലെത്തിയ അജ്ഞാതസംഘം ഇവര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് എറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ: ‘ഗോരക്ഷ സംഘത്തിന്റെ ആക്രമണം സഹിക്കാന്‍ പറ്റുന്നില്ല’; ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനൊരുങ്ങി ഉനയിലെ ദളിതര്‍


മുന്നാഴ്ച മുമ്പാണ് സമാനമായ രീതിയില്‍ ഇവിടെ രണ്ട് ശിവസേന പ്രവര്‍ത്തകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ പ്രദേശത്തെ എന്‍.സി.പി നേതാവായ സംഗ്‌റാം ജഗദീപ് അടക്കം മൂന്നുപേരേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെടിവെപ്പിനെത്തുടര്‍ന്ന് പ്രദേശത്തെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി പൊലീസ് രംഗത്തുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.