അഫ്ഗാനിസ്ഥാനില്‍ കുഴിബോംബ് സ്‌ഫോടനം: രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd July 2014, 9:27 pm
[] കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചൊവ്വാഴ്ചയുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടു. കോട്ടയം കവിക്കാട് പൊന്നപ്പന്‍ (50), കൊല്ലം സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ താലിബാന്‍ ചാവേറാണ് ഖസാലയിലെ വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച സ്‌ഫോടനം നടത്തിയത്.
രണ്ട് നേപ്പാളികളുള്‍പ്പെടെ ഏഴ് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
അമേരിക്കന്‍ കമ്പനിയായ ദിന്‍കോര്‍പ്പിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട മലയാളികള്‍. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കമ്പനി നടപടി തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ സംഘര്‍ഷം തുടരുകയാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ട്വിറ്ററിലൂടെയാണ് താലിബാന്‍ ഏറ്റെടുത്തത്.
