മുംബൈ: രാജ്യമെമ്പാടുമുള്ള ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. 27 പബ്ലിക് സെക്ടര്‍ ബാങ്കുകളും 12 പുത്തന്‍ തലമുറ ബേങ്കുകളും എട്ട് വിദേശ ബേങ്കുകളും സമരത്തില്‍ പങ്കെടുക്കുമെന്ന് ആള്‍ ഇന്ത്യ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി വിശ്വാസ് ഉത്തഗി അറിയിച്ചു. []
ഇതിന് പുറമേ ബാങ്കിങ് നിയമങ്ങള്‍ ഭേദഗതി വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം. ബേങ്കിങ് സേവനങ്ങള്‍ക്ക് പുറം കരാര്‍ നല്‍കുന്നതിനെതിരെയുമാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
23, 24 തിയതികളിലാണ് പുതിയ ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടുദിവസത്തെ സമരത്തിന് തീരുമാനിച്ചിരിക്കുന്നതെന്നും വിശ്വാസ് ഉത്തഗി പറഞ്ഞു.
സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന തീരുമാനങ്ങള്‍ ബേങ്കുകളുടെ ഗ്രാമീണ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതിനിടയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമരം പ്രഖ്യാപിച്ചതോടെ ഫലത്തില്‍ ഈ ആഴ്ച രണ്ടര ദിവസം മാത്രമാണ് ബേങ്കുകളുടെ സാധാരണ പ്രവര്‍ത്തനം നടക്കുക. അടുത്ത ആഴ്ചയില്‍ ഒന്നാം ഓണദിനമായ 28നും തിരുവോണ ദിവസമായ 29നും ബേങ്ക് അവധിയാണ്.
