ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍ പരിക്കേറ്റ് പുറത്തായിരുന്നു. ഇതോടെ താരത്തിന്റെ പകരക്കാരന്‍ ആരായിരിക്കും എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സായ് സുദര്‍ശന് പകരക്കാരനായി ഷെയ്ഖ് റഷീദോ അല്ലെങ്കില്‍ സര്‍ഫറാസ് ഖാനോ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ ഇടെ നേടുമെന്നാണ്.
ഫിറ്റ്‌നസ് പരിശോധനകള്‍ക്കായി സര്‍ഫറാസ് ഖാന്‍ കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലുണ്ട്. ഇതിന് പുറമെ ഞായറാഴ്ച ബെംഗളൂരുവിലെ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഷെയ്ഖ് റഷീദിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞമാസം ശ്രീലങ്കയില്‍ നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ‘എ’ ടീമിനായി കളിച്ച ഷെയ്ഖ് റഷീദ് 45, 63, 20 എന്നിങ്ങനെ റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സെലക്ടര്‍മാരുടെ ശ്രദ്ധയിലുള്ള 21കാരന്‍ വരും ആഴ്ചകളില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കാനിരിക്കുന്ന സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരുടെ ക്യാമ്പില്‍ പങ്കെടുക്കേണ്ട പട്ടികയിലുമുണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 47 ഇന്നിങ്‌സില്‍ നിന്ന് 1959 റണ്‍സാണ് റഷീദ് നേടിയത്. അതേസമയം സര്‍ഫറാസ് ഖാന്‍ ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങളിലെ 11 ഇന്നിങ്‌സില്‍ നിന്ന് 371 റണ്‍സ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസില്‍ 62 മത്സരങ്ങളിലെ 92 ഇന്നിങ്‌സില്‍ നിന്ന് 5114 റണ്‍സും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
കാല്‍വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് സായ് സുദര്‍ശന്‍ ബി.സി.സി.ഐയുടെ ബെംഗളൂരുവിലുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ചികിത്സയിലായിരുന്നു. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് താരം കായികക്ഷമത കൈവരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ടീം മാനേജ്‌മെന്റ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരമ്പരയില്‍ കളിക്കാന്‍ താരത്തിന് മെഡിക്കല്‍ ടീമിന്റെ അനുമതി ലഭിച്ചില്ല.സായ്
നിര്‍ണായക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യത്തെ തിരിച്ചടിയല്ല. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും പരിക്ക് കാരണം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു.മാത്രമല്ല പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും പരിക്ക് പറ്റിയിരിക്കുകയാണ്. ക്യാച്ച് ചെയ്യുന്നതിനിടയില്‍ താരത്തിന്റെ തള്ളവിരലിന് പന്ത് തട്ടുകയായിരുന്നു. ഇതോടെ ലങ്കയ്‌ക്കെതിരായ സന്നാഹ ടെസ്റ്റ് മത്സരത്തില്‍ ഗില്‍ കളത്തിലിറങ്ങില്ലെന്ന് ബി.സി.സി.ഐ പറഞ്ഞിരുന്നു.
Content Highlight: Two choices to replace Sai Sudarshan in Test against Sri Lanka