ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളുമായി പോയ ലോറി മറിഞ്ഞു മൂന്ന് സ്ത്രീകള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹോബ ജില്ലയില്‍ വെച്ചാണ് അപകടം ഉണ്ടായത്. മിര്‍സാപൂര്‍ ഹൈവേയിലെ മഹുവാ ടേണിലെ പന്‍വാഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഒന്നിലധികം സ്റ്റേഷനുകളിലെ പൊലീസുകാര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക