ടെലിവിഷന്‍ ഷോകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ജോഷി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ നരനിലെ പുഷ്പ എന്ന കഥാപാത്രമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ലക്ഷ്മി പ്രിയ. തന്മാത്ര, ചക്കരമുത്ത്, അണ്ണന്‍ തമ്പി, പ്രമാണി തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിച്ച ലക്ഷ്മി മലയാളികള്‍ക്ക് സുപരിചിതയായ മുഖമാണ്. 2022 ല്‍ സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ തിളങ്ങിയ താരത്തിന് മത്സരത്തിന്റെ അവസാന ഘട്ടം വരെ എത്താനും സാധിച്ചിരുന്നു.
വരാനിക്കുന്ന കേരള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്നും എന്‍.ഡി.എയിലെ സഖ്യകക്ഷിയായ ട്വന്റി-ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളിലൂടെ താരം ജനശ്രദ്ധ നേടിയിരുന്നു. ജനവിധി തേടിയിറങ്ങുന്ന സെലിബ്രിറ്റികളായ രമേശ് പിഷാരടി, അഖില്‍ മാരാര്‍, വീണ നായര്‍, അഞ്ജലി തുടങ്ങിയവരുടെ ലിസ്റ്റിലാണ് ലക്ഷ്മി പ്രിയയും സ്ഥാനം നേടിയിരുന്നത്.
എന്നാല്‍ വോട്ടര്‍ ലിസ്റ്റില്‍ ലക്ഷ്മി പ്രിയയുടെ പേരില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്ത്വം അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. താമസിച്ച് കൊണ്ടിരിക്കുന്ന നിലവിലെ അഡ്രസില്‍ വോട്ടില്ലെന്നും ഇതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.
ഇതിന് പിന്നാലെ വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് നേരിടേണ്ടി വരുന്നത്. ബിഗ് ബോസ് സീസണ്‍ ഫോറില്‍ നിന്നും എവിക്ട് ആയി പോയ രീതി കുത്തിപൊക്കിയാണ് പലരും താരത്തിനെതിരെ ട്രോളുമായി രംഗത്തെത്തുന്നത്. നാലാം സീസണില്‍ വിജയിയാകുമെന്ന് ഉറച്ച വിജയ പ്രതീക്ഷ ഉണ്ടായിരുന്ന ലക്ഷ്മി പ്രിയയെ അന്നേ വരെ കാണാത്ത രീതിയിലായിരുന്നു പുറത്താക്കിയിരുന്നത്. നാല് മത്സരാര്‍ത്ഥികളെ ഓരോ ബൈക്കുകളിലായി കയറ്റുകയും നാലഞ്ച് റൗണ്ടുകള്‍ കറക്കിയ ശേഷം നിര്‍ത്താതെ ലക്ഷ്മി പ്രിയയെ കയറ്റിയ ബൈക്ക് ഹൗസിന് പുറത്തേക്ക് പോകുകയുമായിരുന്നു.
ലക്ഷ്മി പ്രിയ. Photo: TOI
ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ എന്ന ഡയലോഗ് ക്യാപ്ഷനാക്കിയാണ് പലരും നിലവിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളും ഇക്കൂട്ടര്‍ വെറുതെ വിട്ടിട്ടില്ല. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും സിദ്ദിഖുമെല്ലാം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു താരം പറഞ്ഞിരുന്നത്.
താരത്തിന് വോട്ടില്ലെന്ന് അറിയാതെ പ്രചരണം നടത്താനായി പുറപ്പെട്ട മമ്മൂട്ടിയും മോഹന്‍ലാലും ഇനി എന്ത് ചെയ്യുമെന്നുമാണ് പലരും കമന്റിടുന്നത്. അതേസമയം ബിഗ് ബോസ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് മത്സരിപ്പിക്കുന്ന ട്വന്റി ട്വന്റിക്ക് ലക്ഷ്മി പ്രിയക്ക് പകരം നിലവിലെ ബിഗ് ബോസ് വിജയിയായ അനുമോളെ പരിഗണിക്കാം എന്നും നിര്‍ദേശങ്ങള്‍ നല്‍കുന്നവരുണ്ട്.
Content Highlight: Troll against Lakshmi Priya as she can not contest in assembly election
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.