മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയെ ഇരു കൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. ലോകമെങ്ങും മികച്ച അഭിപ്രായം നേടിയാണ് മിന്നല്‍ മുരളി മുന്നേറുന്നത്.
നെറ്റ്ഫ്‌ളിക്സില്‍ റീലീസ് ചെയ്ത ചിത്രം ഇപ്പോഴും ട്രെന്റിങിലാണ്. ഇപ്പോഴിതാ മിന്നലിന്റെ വിജയം ആഘോഷമാക്കുകയാണ് ടീം.
ഷാംപെയ്ന്‍ പൊട്ടിച്ച് സിനിമയുടെ വിജയം ആഘോഷിക്കുന്ന വീഡിയോ ആണ് ടൊവിനോ പങ്കുവെച്ചത്. ‘നിരവിധി മാസങ്ങള്‍ എടുത്തു ഇതിലേക്ക് എത്തിച്ചേരാന്‍, പക്ഷെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും കൊണ്ട് ഞങ്ങള്‍ അത് നേടി എടുത്തു. അതുകൊണ്ടാണ് ഈ ആഘോഷം ‘ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ടൊവിനോ കുറിച്ചത്.

ടൊവിനോക്ക് ഒപ്പം ബേസില്‍ ജോസഫിനെയും മറ്റ് ക്രൂ അംഗങ്ങളേയും വീഡിയോയില്‍ കാണാന്‍ സാധിക്കും. കൊവിഡ് പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് രണ്ട് വര്‍ഷത്തോളം എടുത്താണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തിയത്.
കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും മിന്നല്‍ മുരളിയെ അഭിനന്ദിച്ചെത്തിയിരുന്നു.
Content Highlight: Tovino and Basil Celebrate Minnal Murali Success
