TITTO1 എറണാംകുളം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമിന്റെ പുരോഗമനചിന്താഗതിയോട് പുച്ഛമാണെന്ന് കെ.എസ്.യു ജില്ലാ കമ്മറ്റി പ്രസിഡന്റ് ടിറ്റോ ആന്റണി. ചുംബന സമരത്തിലെ കെ.എസ്.യു നിലപാടിനെതിരെ വി.ടി. ബല്‍റാം കെ.എസ്.യു വിന് നല്‍കിയ തുറന്ന കത്തിനുള്ള മറുപടിയാണ് ടിറ്റോ ആന്റണി നല്‍കിയത്. പാലക്കാടുള്ള ബല്‍റാമിന് എറണാംകുളത്തുള്ള ഞരമ്പുരോഗികളെ അറിയില്ലെന്നും വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകളോട് കെ.എസ്.യു വിനെ ഉപമിച്ചത് ശരിയായില്ല എന്നും ടിറ്റോ പറഞ്ഞു.

ചുംബന സമരത്തിനെതിരെ വര്‍ഗ്ഗീയ സംഘടനകള്‍ക്കൊപ്പം കെ.എസ്.യു പ്രതിഷേധത്തിനിറങ്ങിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം സംഘടനയുടെ നിലപാടിനതീതമായി പ്രവര്‍ത്തിച്ചതിന് ജില്ലാകമ്മറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

തുടക്കം മുതല്‍ തന്നെ ചുംബന സമരത്തോട് അനുഭാവം പ്രകടിപ്പിച്ച വി.ടി. ബല്‍റാം ചുംബന സമരത്തില്‍ കെ.എസ്.യു എടുത്ത നിലപാടിനെ ശക്തമായി അപലപിക്കുകയും ഇതിനെതിരെ തന്റെ ഫേസ്ബുക്ക് പേജിലൂടെ കെ.എസ്.യു എറണാംകുളം ജില്ല കമ്മ്റ്റിക്ക് തുറന്ന കത്ത് നല്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കെ.എസ്.യു ജില്ലാ കമ്മറ്റി പ്രസിഡന്റ് ടിറ്റോ ആന്റണി മറുപടി നല്‍കിയത്.