എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു; ആരോപണം സി.ബി.ഐ അന്വേഷിക്കണം: മന്ത്രി തോമസ് ചാണ്ടി
എഡിറ്റര്‍
Tuesday 15th August 2017 8:41pm

കൊച്ചി: സ്വന്തം റിസോര്‍ട്ടിലേയ്ക്കുള്ള റോഡ് ടാര്‍ ചെയ്യുകയും കായല്‍ കൈയേറുകയും ചെയ്തുവെന്ന ആരോപണത്തിനെതിരെ ഗതാഗത മന്ത്രി തോമസ് ചാണ്ടി രംഗത്ത്.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുള്ളതായും തോമസ് ചാണ്ടി പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നും ഇതിനായി നാളെ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

തന്റെ റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും കായല്‍ നികത്തിയെന്നുമാണ് ആരോപണമുയര്‍ന്നത് മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.


ആദിത്യനാഥെന്ന മുഖ്യമന്ത്രിയെ വേട്ടയാടി യോഗി ആദിത്യനാഥെന്ന എം.പിയുടെ ചോദ്യങ്ങള്‍’; ഗോരഖ്പൂര്‍ ദുരന്തത്തില്‍ യോഗി മറുപടി പറയേണ്ടത് സ്വന്തം ചോദ്യങ്ങളോടു തന്നെ


ഇതിന് പിന്നാലെ മന്ത്രി രാജി വെച്ച് അന്വേഷണം നേരിടണമെന്ന്് എന്‍.സി.പി യിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചു.
എട്ട് ജില്ലാ പ്രസിഡന്റുമാരാണ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടത്. ”അന്വേഷണം നടക്കുമ്പോള്‍ മന്ത്രിമാര്‍ മാറി നില്‍ക്കുന്ന കീഴ്‌വഴക്കം മന്ത്രി കാണിക്കണം. നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നും ഇവര്‍ പറഞ്ഞു.

Advertisement