2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്‌ക്കായി അഭിഷേക് ശർമയോടപ്പം തകർപ്പൻ അർദ്ധസെഞ്ചുറി നേടി തിലക് വർമ. ജപ്പാനിലെ കൊരോഗി സ്‌പോർട്‌സ് പാർക്കിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ പാകിസ്ഥാനെതിരെ 22 പന്തിൽ നിന്ന് 51 റൺസ് നേടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
സ്വർണമെഡലിനാനായുള്ള ഇന്ത്യ- പാകിസ്ഥാൻ ഫൈനൽ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്.
മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യൻ ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലിലും കണ്ട അതെ കോമ്പിനേഷൻ തന്നെയാണ് ഫൈനലിലും ഇന്ത്യ പുറത്തെടുത്തത്. സഞ്ജുവിനെ മൂന്നാമതാക്കി അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയുമാണ് ഓപ്പണിങ് പാട്ണർഷിപ്. മികച്ചപ്രകടനത്തിൽ അഭിഷേക് ശർമ കൈപിടിയിലാക്കിയത് അർദ്ധ സെഞ്ചുറിയാണ്. 28 പന്തിൽ 61 റൺസാണ് താരം അടിച്ചകൂട്ടിയത്.
പാകിസ്ഥാൻ ബൗളറെ സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ ബാറ്റിങ് പ്രകടനമാണ് താരം കാഴ്‍വച്ചെങ്കിലും പാകിസ്ഥാൻ അറഫാത് മിൻഹാസിന്റെ പന്തിൽ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു.

തിലക് വർമ
സൂര്യവംശിക്കും കൂടുതൽ നേരം പിച്ചിൽ നിൽക്കാൻ സാധിച്ചില്ല. 9 പന്തിൽ രണ്ട് സിക്സുകൾ ഉൾപ്പടെ 15 റൺസ് മാത്രം നേടി കളം വിടുകയായിരുന്നു. ശേഷം എത്തിയ സഞ്ജു സാംസണ് രണ്ടക്കം എത്തിക്കാൻ കഴിഞ്ഞില്ല. രണ്ട് പന്തിൽ നാല് റൺസാണ് താരം നേടിയത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ 24 പന്തിൽ 21 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 20 റൺസും നേടിയെങ്കിലും സ്ലോ ട്രാക്കിലാണ് ഇന്ത്യയുടെ സ്കോർ നീങ്ങികൊണ്ടിരുന്നത്. എന്നാൽ തിലക് വർമയുടെ വരവോടെ ഇന്ത്യ ബാക് ടു ട്രാക്ക് ആവുകയായിരുന്നു. തിലക്- ദുബെ കൂട്ടുകെട്ടിൽ ഇന്ത്യയുടെ സ്കോർ 200 ലേക് എത്തുകയായിരുന്നു. ദുബെ 15 പന്തിൽ 27 റൺസാണ് നേടിയത്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് ഇന്ത്യ പടുത്തുയർത്തിയത്. ഇന്ത്യയുടെ മികച്ച ബൗളിങ് നിരകൊണ്ട് പാകിസ്താനെ തൂത്തെറിയാനുള്ള തയ്യാറെടുപ്പിലാണ് മെൻ ഇൻ ബ്ലൂ.
ഏഷ്യൻ ഗെയിംസ് ഇന്ത്യൻ സ്‌ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, യശ് താക്കൂർ, വിപ്രജ് നിഗം, റസിഖ് സലാം, കാർത്തിക് ത്യാഗി, വിക്കി ഓസ്ത്വാൾ.
ഏഷ്യൻ ഗെയിംസ് പാകിസ്ഥാൻ സ്‌ക്വാഡ്
സാഹിബ്സാദ ഫർഹാൻ (ക്യാപ്റ്റൻ), അബ്ദുൾ സമദ്, ഉസ്മാൻ ഖാൻ, സയീം അയ്യൂബ്, ഹൈദർ അലി, ഹസൻ നവാസ്, അറാഫത്ത് മിൻഹാസ്, മാസ് സദഖാത്, സാദ് മസൂദ്, അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയാൽ, ആകിഫ് ജാവേദ്, അലി റസ, സുഫ്യാൻ മുഖീം, മുഹമ്മദ് സൽമാൻ മിർസ
Content Highlights : Thilak Varma Got Half Centuary in Asian Games
