ന്യൂദല്‍ഹി: വിവാഹശേഷവും കരിയറില്‍ സജീവമാണ് നടി സാമന്ത.വെബ്‌സീരീസ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദി ഫാമിലി മാന്റെ രണ്ടാം സീസണാണ് സാമന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. എത്ര തിരക്കായാലും തന്റെ ആരാധാകരുമായി സോഷ്യല്‍ മീഡിയ വഴി സംസാരിക്കാനും ഇടപെടാനും സാമന്ത സമയം കണ്ടെത്താറുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം ഒരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് താരം. മറ്റൊന്നുമല്ല സോഷ്യല്‍മീഡിയകളില്‍ വരുന്ന ട്രോളുകളെ കുറിച്ചാണ് സാമന്ത പറയുന്നത്.
ഒരു കാലത്ത് തന്റെ ഉറക്കംകെടുത്തിയിരുന്ന ഒന്നായിരുന്നു ഇത്തരം ട്രോളുകളെന്ന് താരം പറയുന്നു. എന്നാല്‍ ഇന്ന് താന്‍ അതില്‍ നിന്നൊക്കെ ഏറെ ദൂരം മുന്നോട്ടുപോയെന്നും ഇത്തരം കാര്യങ്ങളെയൊക്കെ വളരെ ഈസിയായി നേരിടാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും താരം പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായുള്ള സംഭാഷണത്തിനിടെയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ തന്നെ എങ്ങനെ ബാധിക്കുന്നുവെന്ന് താരം തുറന്നു പറഞ്ഞത്.
സോഷ്യല്‍ മീഡിയ ട്രോളുകള്‍ എങ്ങനെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്ന ആരാധകന്റെ ചോദ്യത്തിന് ഹോ അതൊന്നും ഇനി എന്നെ ബാധിക്കില്ലെന്നായിരുന്നു സാമന്തയുടെ മറുപടി.
അത്തരം ട്രോളുകള്‍ കാരണം തനിക്ക് ഉറക്കമില്ലാത്ത രാത്രികളുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അവയെ നോക്കി ചിരിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടെന്നും സാമന്ത പറഞ്ഞു.

‘വിചിത്രമായിത്തോന്നും, പക്ഷേ അവ എന്നെ ഇനി ബാധിക്കില്ല. അവര്‍ എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കാറുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാന്‍ ശരിക്കും അതോര്‍ത്ത് ചിരിക്കുകയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ എത്രമാത്രം വളര്‍ന്നുവെന്ന് മനസിലാക്കാന്‍ ഇതെന്നെ സഹായിക്കും, സാമന്ത പറഞ്ഞു.
2018 ല്‍, ബിക്കിനിയില്‍ ഇരിക്കുന്ന തന്റെ ഒരു ചിത്രം താരം സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോസ്റ്റു ചെയ്തിരുന്നു. അവധി ആഘോഷിക്കുന്ന താരത്തിന്റെ വളരെ കൂളായ ഒരു ചിത്രമായിരുന്നു അത്. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു.
Content Highlight: They give me Sleepless Nights” But Now Actress Samantha Says
