വെങ്കി അട്‌ലൂരിയുടെ സംവിധാനത്തില്‍ സൂര്യ നായകനായെത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് അനൗണ്‍സ്‌മെന്റ് മുതലേ വലിയ ഹൈപ്പുണ്ടായിരുന്നു.
വെങ്കി അട്‌ലൂരിയുടെ സംവിധാനത്തില്‍ സൂര്യ നായകനായെത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് അനൗണ്‍സ്‌മെന്റ് മുതലേ വലിയ ഹൈപ്പുണ്ടായിരുന്നു.
സൂര്യ 46 എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുളില്‍ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.
#VishwanathanAndSons Second Look
A Simple & Sweet Poster
July 2026 Release in Cinemas Worldwide pic.twitter.com/tzixuf70wy
— AB George (@AbGeorge_) March 2, 2026
കൈയിലൊരു കൊച്ചുകുട്ടിയെ വെച്ചുകൊണ്ടുള്ള സൂര്യയുടെ ലുക്ക് ആരാധകര്‍ക്ക് ഇരും കൈയ്യും നീട്ടി സ്വീകരിച്ചു. സമീപകാലത്ത് ത്രില്ലര്‍ ആക്ഷന്‍ സിനിമകള്‍ മാത്രം ചെയ്ത് കൊണ്ടിരുന്ന സൂര്യയുടെ ഒരു ഫീല്‍ഗുഡ് ചിത്രമായിരിക്കും വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി കൊണ്ട് ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഫസ്റ്റലുക്ക് പോസ്റ്ററില്‍ കണ്ട കൊച്ചുകുട്ടിയുമൊത്ത് ഇരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിനിമയുടേതായി വരുന്ന ഒരോ അപ്‌ഡേഷനുകളും ആരാധകരില്‍ പ്രതീക്ഷയുയര്‍ത്തുന്നുണ്ട്.
ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്.
മലയാളി താരം മമിത ബൈജുവാണ് സിനിമയില്‍ സൂര്യയുടെ നായികയായി എത്തുന്നത്. സിനിമയില്‍ രവീണ ടണ്ടന്‍, രാധിക ശരത്കുമാറും വിശ്വനാഥ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ലക്കി ഭാസ്‌കറിന്റെ അതേ ക്രൂ തന്നെയാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റേതും. ജൂലൈയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: The second look poster of Vishwanath and Sons starring Suriya is out
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ