ഈ വര്‍ഷം പലരും വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് സീന്‍. 13 വര്‍ഷത്തെ ഹിറ്റില്ലായ്മക്ക് അവസാനം കുറിച്ചുകൊണ്ട് ബാക്ക് ടു ബാക്ക് ഹിറ്റുമായി കളം നിറഞ്ഞ സൂര്യയുടെ അടുത്ത ചിത്രമാണ് സീന്‍. രോമാഞ്ചം, ആവേശം എന്നീ സിനിമകള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ വീണ്ടും കാക്കിയണിയുന്നു എന്ന പ്രത്യേകതയും സീനിനുണ്ട്. പുറത്തുവന്ന ടൈറ്റില്‍ ടീസറിലടക്കം ഇതുവരെ കാണാത്ത ക്രേസിയായിട്ടുള്ള സൂര്യയെ കാണാനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ക്യാമറക്ക് മുന്നിലും പിന്നിലും നിരവധി മലയാളികള്‍ അണിനിരക്കുന്ന ചിത്രം കൂടിയാണ് സീന്‍.

ഇതില്‍ എല്ലാവരും ഒരുപോലെ ഉറ്റുനോക്കിയത് സുഷിന്റെ സംഗീതമായിരുന്നു. മോളിവുഡില്‍ ബാക്ക് ടു ബാക്ക് ബാങ്ങറുകളുമായി പലരുടെയും പ്ലേലിസ്റ്റ് ഭരിച്ച സുഷിന്‍ ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷം സംഗീതമൊരുക്കുന്ന ചിത്രമാണ് സീന്‍. എന്നാല്‍ തമിഴിലെ അരങ്ങേറ്റത്തില്‍ പ്രതീക്ഷിച്ച സ്വീകരണമല്ല സുഷിന് ലഭിക്കുന്നത്.

പുറത്തുവന്ന രണ്ട് പാട്ടുകളും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയെന്നാണ് കമന്റുകള്‍. ‘ആത്തി ഇവ യാര്‍റാ’ എന്ന ഫസ്റ്റ് സിംഗിളില്‍ നസ്രിയയെയാണ് കൂടുതലും ഫോക്കസ് ചെയ്തത്. ഇന്നലെ പുറത്തുവിട്ട സെക്കന്‍ഡ് സിംഗിള്‍ ഗാനാ സ്റ്റൈലിലുള്ള റൊമാന്റിക് സോങ്ങാണ്. ഈ രണ്ട് പാട്ടുകളിലും സുഷിന്റെ സിഗ്നേച്ചര്‍ മിസ്സായെന്നാണ് കമന്റുകള്‍.

സൂര്യയുടെ കഥാപാത്രത്തെ ഫോക്കസ് ചെയ്തുകൊണ്ട് ഇതുവരെ ഒരു പാട്ട് പോലും പുറത്തുവരാത്തതും നിരാശ ഇരട്ടിയാക്കുന്നുണ്ട്. കഴിഞ്ഞദിവസം സീനിലെ ഗാനത്തിനൊപ്പം ധനുഷിന്റെ ഓമിലെ ഗാനവും പുറത്തുവന്നിരുന്നു. സീനിലെ ഗാനത്തെക്കാള്‍ കൂടുതല്‍ റീച്ചും ചര്‍ച്ചയുമായത് ഓമിലെ ‘വീഴാ വീരാ’യാണ്. ഒരുമാസത്തെ ഇടവേളക്ക് ശേഷം സായ് അടുത്ത ട്രെന്‍ഡിങ് ഗാനവുമായി എത്തിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ക്യാച്ചിയായിട്ടുള്ള വരികളും ഹുക്ക് ലൈനുകളും കൊണ്ട് അനിരുദ്ധ്, സായ് അഭ്യങ്കര്‍, ഹിപ് ഹോപ് ആദി, ജി.വി പ്രകാശ് കുമാര്‍, സന്തോഷ് നാരായണന്‍ തുടങ്ങി വമ്പന്മാരായിട്ടുള്ള സംഗീത സംവിധായകര്‍ നിറഞ്ഞുനില്‍ക്കുന്ന കോളിവുഡില്‍ സുഷിന്റെ എന്‍ട്രി എത്രമാത്രം ഇംപാക്ടുണ്ടാക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സുഷിന്‍ ഞെട്ടിക്കുമെന്നാണ് പ്രതീക്ഷ.

Content Highlight: Posts saying Sushin’s music in Scene movie didn’t up to the expectations