പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കൊറോണ രോഗ ബാധിതരായ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ.

മനോരമന്യൂസിന്റെ കൗണ്ടര്‍ പോയിന്റിലായിരുന്നു കളക്ടറുടെ പ്രതികരണം. ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാഭരണകൂടത്തെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റൂട്ട് മാപ്പ് ബുധനാഴ്ച പുറത്തിറക്കും. അതേസമയം സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് രോഗം.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. കേരളത്തില്‍ ഇന്ന് മാത്രം എട്ട് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

DoolNews Video