ഇംഗ്ലണ്ട് പര്യടനത്തിലെ തങ്ങളുടെ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വിയേറ്റുവാങ്ങിയാണ് പാകിസ്ഥാന്‍ തലകുനിച്ചുനില്‍ക്കുന്നത്. ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 103 റണ്‍സിനുമായിരുന്നു സല്‍മാന്‍ അലി ആഘയുടെയും സംഘത്തിന്റെയും പരാജയം.
സ്‌കോര്‍
പാകിസ്ഥാന്‍: 171 & 135
ഇംഗ്ലണ്ട്: 409
All-round perfection secures England a comprehensive innings win over Pakistan at Headingley 🙌#WTC27 📝: https://t.co/bmrVSU3KD6 pic.twitter.com/OLYhI1g224
— ICC (@ICC) August 21, 2026
ആദ്യ ഇന്നിങ്‌സില്‍238 റണ്‍സിന്റെ കടവുമായി ഇറങ്ങിയ പാകിസ്ഥാനെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെയാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. 39 പന്തില്‍ 41 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍.
ഒലി റോബിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, ജോഷ് ടംഗ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ ഗസ് ആറ്റ്കിന്‍സണാണ് ശേഷിച്ച വിക്കറ്റെടുത്തത്.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇംഗ്ലണ്ടിനായി.
അതേസമയം, വീണ്ടും തോല്‍വി രുചിച്ചതോടെ സേന ടെസ്റ്റ് വിജയത്തിനായുള്ള പാകിസ്ഥാന്റെ കാത്തിരിപ്പും തുടരുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി പാകിസ്ഥാന് സേന രാജ്യങ്ങളില്‍ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല.

മുന്‍ പാക് നായകന്‍ ബാബര്‍ അസം
2018 മെയ് മാസത്തിലാണ് പാകിസ്ഥാന്‍ ഒടുവില്‍ ഒരു സേന ടെസ്റ്റ് വിജയിക്കുന്നത്. പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. അന്ന് രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലും അവസാനിച്ചു.
അതിന് ശേഷം സേന രാജ്യങ്ങളില്‍ 17 ടെസ്റ്റുകളാണ് പാകിസ്ഥാന്‍ കളിച്ചത്. അതില്‍ 15ഉം തോറ്റപ്പോള്‍ രണ്ട് ടെസ്റ്റ് സമനിലയിലും അവസാനിച്ചു.
L L L L L L L D D L L L L L L L L* എന്നിങ്ങനെയാണ് അവസാന സേന ടെസ്റ്റിന് ശേഷമുള്ള പാകിസ്ഥാന്റെ പ്രകടനം.
A stunning start to the series 🙌
Bowling attack on 🔥
Full day three highlights 👇 pic.twitter.com/Nb6G0ycrVx— England Cricket (@englandcricket) August 22, 2026
പാകിസ്ഥാന്റെ ഈ ലൂസിങ് സ്ട്രീക് എത്രത്തോളം പരിതാപകരമാണെന്ന് അറിയണമെങ്കില്‍ റിഷബ് പന്തിന്റെ കരിയറുമായി ചേര്‍ത്തുപരിശോധിച്ചാല്‍ മാത്രം മതി.
പാകിസ്ഥാന്‍ അവസാനമായി സേന ടെസ്റ്റ് വിജയിക്കുമ്പോള്‍ റിഷബ് പന്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ല. ശേഷം അടുത്ത സേന ടെസ്റ്റിനായി പച്ചപ്പട ഇപ്പോഴും പെടാപ്പാട് പെടുമ്പോള്‍ പന്ത് ഇതിനോടകം തന്നെ പത്ത് സേന ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്.

റിഷബ് പന്ത്. Photo: BCCI/x.com
സേന രാജ്യങ്ങളില്‍ പാകിസ്ഥാന്റെ ഒടുവിലെ 17 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക ടീമുകള്‍ക്കെതിരെ അഞ്ച് ടെസ്റ്റുകള്‍ വീതം പരാജയപ്പെട്ടപ്പോള്‍ ന്യൂസിലാന്‍ഡിനോട് രണ്ട് കളിയിലും തോറ്റു. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ തോല്‍ക്കാതെ രക്ഷപ്പെട്ടു.

പാകിസ്ഥാന്റെ അവസാന 17 സേന ടെസ്റ്റുകള്‍
ഓസ്‌ട്രേലിയയില്‍
➤ നവംബര്‍ 2019: ബ്രിസ്‌ബേന്‍ – തോല്‍വി
➤നവംബര്‍ 2019: അഡ്‌ലെയ്ഡ് – തോല്‍വി
➤ ഡിസംബര്‍ 2023: പെര്‍ത്ത് – 360 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി
➤ഡിസംബര്‍ 2023: മെല്‍ബണ്‍ – 79 റണ്‍സിന്റെ തോല്‍വി
➤ ജനുവരി 2024: സിഡ്‌നി – 8 വിക്കറ്റിന് തോല്‍വി
ദക്ഷിണാഫ്രിക്കയില്‍
➤ ഡിസംബര്‍ 2018: സെഞ്ചൂറിയന്‍ – 6 വിക്കറ്റിന്റെ തോല്‍വി
➤ ജനുവരി 2019: കേപ് ടൗണ്‍ – തോല്‍വി
➤ ജനുവരി 2019: ജോഹന്നാസ്ബര്‍ഗ് – തോല്‍വി
➤ ഡിസംബര്‍ 2024: സെഞ്ചൂറിയന്‍ – തോല്‍വി
➤ ജനുവരി 2025: കേപ് ടൗണ്‍ – 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി
ഇംഗ്ലണ്ടില്‍
➤ ജൂണ്‍ 2018: ഹെഡിങ്‌ലി – തോല്‍വി
➤ ഓഗസ്റ്റ് 2020: മാഞ്ചസ്റ്റര്‍ – തോല്‍വി
➤ ഓഗസ്റ്റ് 2020: സതാംപ്ടണ്‍ – സമനില
➤ ഓഗസ്റ്റ് 2020: സതാംപ്ടണ്‍ – സമനില
➤ ഓഗസ്റ്റ് 2026: ഹെഡിങ്‌ലി – ഇന്നിങ്‌സിനും 103 റണ്‍സിനും തോല്‍വി
ന്യൂസിലന്‍ഡില്‍
➤ ഡിസംബര്‍ 2020: മൗണ്ട് മംഗനുയി – തോല്‍വി
➤ ജനുവരി 2021: ക്രൈസ്റ്റ്ചര്‍ച്ച് – തോല്‍വി
ഓഗസ്റ്റ് 27നാണ് ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട് – പാകിസ്ഥാന്‍ പരമ്പരയിലെ രണ്ടാം മത്സരം. ലോര്‍ഡ്‌സാണ് വേദി. 17 മത്സരങ്ങളായി തുടരുന്ന ഈ നാണക്കേട് ഒഴിവാക്കാനുള്ള പാകിസ്ഥാന്റെ മറ്റൊരു അവസരമാണിത്.
Content Highlight: The Pakistan team has not won a Test match abroad in the last eight years.
