ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഹൈദരാബാദില്‍ നിസാം സംസ്‌ക്കാരം എന്നെന്നേക്കുമായി ഒഴിവാക്കും എന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഒരു കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷന്റെ പരിഹാസം.

കാളയ്ക്ക് കയറിടാന്‍ ശ്രമിക്കുന്ന മോദിയും തൊട്ടടുത്ത് പാല്‍ പാത്രം പിടിച്ചു നില്‍ക്കുന്ന അമിത് ഷായും കാര്‍ട്ടൂണില്‍ ഉണ്ട്. കാളയുടെ കൊമ്പായി ചാര്‍മിനാറും ചിത്രീകരിച്ചിട്ടുണ്ട്. പശുവാണെന്ന് കരുതി കാളയ്ക്ക് കയറിടാന്‍ ശ്രമിക്കുന്ന മോദിയോട് ഇത് പശുവല്ലാ എന്നാണ് എനിക്ക് തോന്നുന്നത് എന്ന് അമിത് ഷാ പറയുന്നതായി കാര്‍ട്ടൂണില്‍ കാണാം.

ഹൈദരാബാദില്‍ ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു തുടങ്ങിയിട്ടുണ്ട്. അമിത് ഷായുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍. ബി.ജെ.പിക്ക് വോട്ട് നല്‍കിയാല്‍ ‘രാജവംശ’ത്തില്‍ നിന്നും ‘ജനാധിപത്യ’ത്തിലേക്ക് ഹൈദരാബാദിനെ മാറ്റുമെന്ന് അമിത് ഷാ അവകാശപ്പെട്ടിരുന്നു.

ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പിന്തുണയോടെ ഉവസൈിയും കുടുംബവും നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

അധികാരത്തിലെത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെയും പാകിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരേയും പുറത്താക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The new cowboys in Hyderabad! Prashant Bushan mocks modi and Amit shah