ഭ്രമയുഗം പോലൊരു സിനിമ മമ്മൂട്ടിക്ക് ഇനിയും ചെയ്യാൻ സാധിക്കും, പക്ഷെ ആടുജീവിതം പോലൊരു സിനിമ ചെയ്യാൻ ഇന്ത്യയിൽ തന്നെ മറ്റൊരാൾക്ക്‌ കഴിയില്ല; വൈറലായി പോസ്റ്റ്
Malayalam Cinema
ഭ്രമയുഗം പോലൊരു സിനിമ മമ്മൂട്ടിക്ക് ഇനിയും ചെയ്യാൻ സാധിക്കും, പക്ഷെ ആടുജീവിതം പോലൊരു സിനിമ ചെയ്യാൻ ഇന്ത്യയിൽ തന്നെ മറ്റൊരാൾക്ക്‌ കഴിയില്ല; വൈറലായി പോസ്റ്റ്
നന്ദന എം.സി
Monday, 23rd February 2026, 9:45 am

 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമ രംഗത്ത് വലിയ മാറ്റങ്ങളാണുണ്ടായത്. മലയാളികൾക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്നത്ര വ്യത്യസ്തതയും പുതുമയും കൊണ്ടുവരാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞു. മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന, മത്സരിച്ചഭിനയിക്കുന്ന താരങ്ങളാണ് മലയാള സിനിമയിൽ വളർന്നു കൊണ്ടിരിക്കുന്നതും ഇപ്പോൾ നിലനിൽക്കുന്നതും.

മമ്മൂട്ടി , മോഹൻലാൽ തുടങ്ങി നെസ്‍ലെൻ, സന്ദീപ് തുടങ്ങി താരങ്ങൾ വരെ മലയാള സിനിമയ്ക്ക് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ വളരെ വലുതാണ്. ഒരു കഥാപാത്രമായി മാറാൻ കൊടുക്കാൻ കഴിയുന്ന മാക്സിമം എഫേർട്ട് നൽകിയാണ് താരങ്ങൾ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിന് മമ്മൂട്ടി നൽകിയ ആത്മാർത്ഥതയും താത്പര്യവും. വലിയ നടനായിരുന്നിട്ട് കൂടിയും കളങ്കാവൽ എന്ന ചിത്രത്തിന് വേണ്ടി പ്രതിനായക വേഷം സ്വീകരിച്ചതും ഏറെ ചർച്ചയായ കാര്യമാണ്.

മമ്മൂട്ടി, Photo: IMDb

അതുപോലെ ഒരു കഥാപാത്രത്തിന് വേണ്ടി തന്റെ ജീവിതവും ശരീരവും അർപ്പിച്ച ഒരു നടനാണ് പൃഥ്വിരാജ് സുകുമാരൻ. ആടുജീവിതം എന്ന ചിത്രം ചെയ്യാൻ 2008ൽ തന്നെ തീരുമാനിക്കുകയും ആ ദിവസം മുതൽ ആ കഥാപാത്രമായി മാറാൻ വേണ്ടി പരിശ്രമിക്കുകയും അതിനുള്ള ഡയറ്റ് പ്ലാൻ തയ്യാറാക്കുകയും തന്റെ ശരീരം നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി അതേ രീതിയിൽ മാറ്റിയെടുത്ത ഒരു നടനാണ് പൃഥ്വിരാജ്.

ആടുജീവിതം, Photo: YouTube/ Screengrab

ഇപ്പോഴിതാ പ്രേക്ഷകർ പങ്കുവെക്കുന്ന ചില കമന്റുകളും പോസ്റ്റുകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിലെ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ചതാണെന്നും കഥാപാത്രങ്ങൾക്കു വേണ്ടി അവർ അവരുടെ മാക്സിമം നൽകുമെന്നും ആരാധകർ പറയുന്നു. മമ്മൂട്ടി എന്ന നടന് ഭ്രമയുഗം പോലെ ഒരു സിനിമ ഇനിയും എത്രയോ ചെയ്യാൻ സാധിക്കുമെന്നും അതിനേക്കാൾ മികച്ചത് ഇനിയും മലയാള സിനിമയ്ക്ക് നൽകാൻ കഴിയുമെന്നും കുറിപ്പുകളിൽ പറയുന്നു.

ഭ്രമയുഗം, Photo: YouTube/ Screengrab

അതുപോലെ എടുത്തു പറയുന്ന മറ്റൊരു പേരാണ് പൃഥിരാജിന്റേത് എന്നാണ് ആരാധകർ പറയുന്നത്. കാരണം മലയാളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ മറ്റൊരു താരം ആടുജീവിതം പോലൊരു സിനിമയ്ക്ക് വേണ്ടി തന്റെ ശരീരം ആ രീതിയിൽ മാറ്റില്ലെന്നും അത്തരം ഒരു കഥാപാത്രം ചെയ്യാൻ പോലും ആരും ധൈര്യം കാണിക്കില്ലെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു.

ആടുജീവിതം ട്രാൻസ്ഫോർമേഷൻ അംഗീകരിക്കുന്നു എന്നാൽ പെർഫോമൻസ് വെച്ച്‌ മമ്മൂട്ടി ഒരുപാട് മുകളിൽ തന്നെ ആണ് എന്നും ആരാധകർ കുറിക്കുന്നു. എന്തൊക്കെയായാലും മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന രണ്ട് താരങ്ങളാണ് ഇരുവരും എന്നതിൽ സംശയമില്ല.

Content Highlight: The audience discussed the movie Bhramayiyogam and the movie Aadujeevitham.

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.