ടൊവിനോ ചിത്രം തല്ലുമാലയുടെ ഏറ്റവും പുതിയ പ്രൊമോ സോങ് പുറത്ത്. മണവാളന്‍ തഗ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ദബ്സിയും സാ യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റും 27 സെക്കന്റും ദൈര്‍ഘ്യമുള്ള ഗാനം മ്യൂസിക് 247 എന്ന ചാനല്‍ വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്.  മലബാര്‍ സ്ലാങ്ങിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

മലയാളി സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് തല്ലുമാലക്കായി കാത്തിരിക്കുന്നത്. ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രി ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിങ് തുടങ്ങി മണിക്കൂറുകള്‍ക്കുളില്‍ തന്നെ റിലീസ് ദിവസത്തെ ടിക്കറ്റുകള്‍ മിക്കതും വിറ്റുപോയിട്ടുണ്ട്.

വമ്പന്‍ പ്രൊമോഷനാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ദുബായിലുള്‍പ്പടെ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ്. ചിത്രത്തിന് ലഭിച്ചത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്മോങ്ക്‌സ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ, ഡിസൈനിങ്- പപ്പെറ്റ് മീഡിയ.

Content Highlight: Thallumaala movie Promo song Manavaalan Thug Released