ടി-20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. തങ്ങളുടെ രണ്ട് സന്നാഹമത്സരങ്ങളിലും ആധികാരിക വിജയം നേടിയിരിക്കുകയാണ് ഇന്ത്യ.

മത്സരങ്ങളുടെ ഇടവേളയില്‍ പുതിയ ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങള്‍.

ഏറെ ശ്രദ്ധ നേടിയ കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിമിലെ ഹണി കോംബ് ചാലഞ്ചാണ് താരങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഹണി കോംബ് കാന്‍ഡിയില്‍ നിന്നും തന്നിരിക്കുന്ന രൂപം മൊട്ടുസൂചി ഉപയോഗിച്ച് മുറിച്ചെടുക്കുന്നതാണ് മത്സരം. മത്സരത്തില്‍ വിജയിക്കാനായില്ലെങ്കില്‍ തോറ്റുപോയവരെ കൊല്ലുകയും ചെയ്യും.

ഐ.സി.സിയുടെ പ്രൊമോഷന്‍ വീഡിയോയ്ക്ക് വേണ്ടിയാണ് താരങ്ങള്‍ ഈ ചാലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ചാലഞ്ചിന്റെ വീഡിയോ ഐ.സി.സി തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Content Highlight:  Team India Stars Take The ‘Squid Game’ Challenge